വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
Friday, July 25, 2014 5:15 AM IST
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ.സി.എ.എന്‍.എയില്‍ വച്ച് സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. മധുസൂദനന്‍ നായരുടെ കവിത ഭഭാരതം' സോയ നയര്‍ ആലപിച്ചു. ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ സെമിനാര്‍ ഡോ. ഏ. കെ. ബി. പിള്ള മോഡറേറ്റ് ചെയ്ത് നയിച്ചു. ആനുകാലിക സാഹിത്യത്തിന്‍ ഉത്തമസാഹിത്യ കൃതികളുടെ വൈരള്യത്തില്‍ ആശങ്കാകുലനായ ഡോ. ഏ. കെ. ബി. പിള്ള കൃതികള്‍ അച്ചടിക്കുന്നതിനു മുമ്പ് സംശോധന ചെയ്താല്‍ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ആടുജീവിതം പോലുള്ള കൃതികള്‍ പ്രകാശിച്ചു നില്‍ക്കുമ്പോള്‍ മലയാള സാഹിത്യത്തെ ശുന്യതയിലേക്ക് തള്ളി വിടുന്ന അനേകംകൃതികളുമുണ്െടന്നും അഭിപ്രായപ്പെട്ടു. മനുഷ്യജീവിതം ശൂന്യതയിലേക്ക് എന്ന ആധുനിക ചിന്താഗതി സാഹിത്യ രചനകളേയും ബാധിക്കുന്ന ശോചനീയാവസ്ഥ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഡോ. ശശിധരന്‍ കൂട്ടാല സാഹിത്യത്തിന്റെ വിവിധ വശങ്ങളും സഹിത്യകരന്മാര്ക്ക് ഉണ്ടായിരിക്കേണ്ട അന്തര്‍ദര്‍ശനം, ഭാവന, സാമൂഹ്യ പ്രതിബദ്ധത മുതലായ ഗുണങ്ങളും വിസ്തരിച്ചു കൊണ്ട് ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം എന്ന വിഷയത്തെകുറിച്ച് പ്രൌഢമായ പ്രബന്ധം അവതരിപ്പിച്ചു. സാഹിത്യത്തിന് സത്യത്തിന്റെ മുഖം ഉണ്ടാകണമെന്നും സത്യത്തിന്റെ മുഖം വരച്ചിടുന്ന എഴുത്തുകാരാണ് നിര്‍മ്മല തോമസ്, ഡോ. ജോയ് ടി. കുഞ്ഞാപ്പു, സാംസി കോടുമണ്‍, ബെന്യാമിന്‍?തുടങ്ങിയവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തെ അതിജീവിക്കുന്നതായിരിക്കണം സാഹിത്യം. ഇന്ദുലേഖയും ആശാന്റെ കൃതികളും മറ്റും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത് അവ സമൂഹത്തിന്റെ കാഹളം മുഴക്കിയതു കൊണ്ടാണ്. സാഹിത്യകാരന്മാര്‍ ജീവിത യഥാര്‍ത്ഥ്യത്തിലേക്ക് കടന്നു വരണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ഡോ. ശശിധരന്‍ പ്രഭാഷണം അവസാനിപ്പിച്ചപ്പോള്‍ ശ്രോതാക്കളില്‍ ?സാഹിത്യചിന്തയുടെ ഒരുതരംഗം തന്നെ സൃഷ്ടിക്കപ്പെട്ടു.

മലയാള സാഹിത്യം ശുഷ്കമായിക്കൊണ്ടിരിക്കുകയാണ്, കാരണം സാഹിത്യത്തിന്റെ അന്തസത്ത വിട്ട് അനുകരണത്തിലേക്ക് നീങ്ങിയതാണ്‍് എന്ന് സുചിപ്പിച്ചു കൊണ്ടാണ് ബന്യാമിന്‍ പ്രസംഗം ആരംഭിച്ചത്. എഴുത്തുകാരുടെ മുഖം നോക്കാതെ കൃതികള്‍ ക്രിയാത്മകമായി വിമര്‍ശിക്കപ്പെട്ടെങ്കില്‍ മത്രമേ സാഹിത്യം പുരോഗമിക്കുകയുള്ളൂ എന്ന് തന്റെ ആടുജീവിതം വിമര്‍ശിക്കപ്പെട്ടതിനെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ മുന്നിലേക്ക് നമ്മുടെ രചനകള്‍ ശരിയായി പരിഭാഷപ്പെടുത്തി എത്തുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കുടിയേറ്റ സാഹിത്യവും പ്രവാസ സാഹിത്യവും രണ്ടാണോ അങ്ങനെ ഒരു സാഹിത്യം ഉണ്േടാ എന്ന സംശയം ഉന്നയിച്ചു കൊണ്ട് പ്രസംഗം ആരംഭിച്ച സതീഷ്ബാബു പ്രവാസി എഴുത്തുകാരുടെ നന്മയും തിന്മയും വായിച്ചറിഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.

ആനുകാലിക സാഹിത്യത്തിന്‍ കാണുന്ന നവീനമായ ആശയാവിഷ്കരണം പ്രശംസനീയമാണെന്ന് ജെ. മാത്യൂസും സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കുറുക്കുവഴികളിലൂടെ സഞ്ചരിച്ച് പരിഹാസ്യരാകാതെ സ്വന്തം വിചാര വികാരങ്ങള്‍ ആത്മാര്‍ത്ഥതയോടെ സമൂഹത്തിലേക്ക് സംക്രമിപ്പിച്ച്സത്യസന്ധമായി അനുവാചക ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങണമെന്ന് വാസുദേവ് പുളിക്കലും ആനുകാലിക സാഹിത്യം നമുക്ക് അഭിമാനിക്കാന്‍ തക്കവണ്ണംപുരോഗമിക്കുണ്െടന്ന് മുരളി നായരും ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.

പിന്നീട് നടന്ന സാഹിത്യ ചര്‍ച്ച കെ. കെ. ജോണ്‍സന്‍ മോഡറേറ്റ് ചെയ്ത് നയിച്ചു. വിചാരവേദിയുടെ അവാര്‍ഡ് ജേതാക്കളായ ഡോ. എന്‍. പി. ഷീലയുടേയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റേയും കൃതികളാണ് ചര്‍ച്ച ചെയ്തത്. ഷീല ടീച്ചറെ അമ്മയുടെ സ്ഥനത്ത് കാണുന്ന കെ. കെ. ജോണ്‍സന്‍ ടീച്ചറുടെ രചനകളുടെ ഉള്‍ത്തളങ്ങള്‍ തൊട്ടറിഞ്ഞും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ രചനാ വൈഭവത്തിുല്‍ സന്തുഷ്ടനായുംസംസാരിച്ചു. ഡോ. നന്ദകുമാര്‍, രാജൂ തോമസ് എന്നിവര്‍ അബ്ദുള്‍ പുന്നയോര്‍ കുളത്തിന്റെ ഏതാനം രചനകളുടെ സമഗ്രമായ പഠനം അവതരിപ്പിച്ചു. ഷീല ടീച്ചറുടെ ശാന്തി പര്‍വ്വം എന്ന ചെറുകഥാ സമാഹാരത്തെ വാസുദേവ് പുളിക്കലും ഒഴുക്കിനെതിരെ എന്ന നോവലിനെ ബാബു പാറക്കലും നിരൂപണാത്മകമായി സമീപിച്ചു കൊണ്ട്സംസാരിച്ചു. സി. എം. സി., പി. റ്റി. പൌലോസ്, മനോഹര്‍ തോമസ്, എന്നിവര്‍ ഷീല ടീച്ചറുടെ കഥകളേയും ജോണ്‍ വേറ്റം, സി. എം. പാപ്പി, ജോസഫ് പനക്കല്‍ എന്നിവര്‍ ലോകപ്പെരുവഴിയില്‍ കണ്ടു മുട്ടിയ യാത്രക്കാര്‍ എന്ന കൃതിയില്‍ അവതരിപ്പിച്ചുട്ടുള്ള ഓരോ സംഭവങ്ങളേയും വര്‍ക്ഷീസ് ചുങ്കത്തില്‍ ദുഃഖം ശരശയ്യയൊ എന്ന ലേഖന സമാഹാരത്തെയും ഡോ. ഏ. കെ. ബി. പിള്ള, കൈരളി പത്രാധിപര്‍ ജോസ് തയ്യില്‍ എന്നിവര്‍? ഡോ. ഷീലയുടെ രചനകളെ മൊത്തത്തില്‍ വിലയിരുത്തിയും സംസാരിച്ചു. ഷീല ടീച്ചറുടെ മകള്‍ ഷീബ ജോസഫ്ചര്‍ച്ചയില്‍ പങ്കെടുത്തത് സന്തോഷകരമായി.ചര്‍ച്ചക്കിടയില്‍ സോയ നായരും മോന്‍സി കൊടുമണ്ണൂംഅവരുടെ കവിതകള്‍ ചൊല്ലി. ഡോ. എന്‍. പി. ഷീലയും അബ്ദുള്‍ പുന്നയൂര്‍ക്കുളവും തങ്ങളുടെ രചനകള്‍ ചര്‍ച്ച ചെയ്തതിലുള്ള സന്തോഷവും ചാരിതാര്‍ത്ഥ്യതയും മറുപടി പ്രസംഗത്തില്‍ പ്രകടമാക്കി.

തുടര്‍ന്ന്, വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തിലേക്ക്?സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു.ഡോ. എന്‍. പി. ഷീലയേയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനേയും അവാര്‍ഡ് നല്‍കി ആദരിച്ചു. ഡോ. ഷീല ബന്യാമിന്റെ കയ്യില്‍ നിന്ന് പ്രശസ്തി ഫലകവും വാസുദേവ് പുളിക്കലിന്റെ കയ്യില്‍ നിന്ന് വിചാരവേദിയുടെ പ്രഥമ ക്യാഷ് അവാര്‍ഡ് അഞ്ഞൂറു ഡോളറും, അബ്ദുള്‍ പുന്നയൂര്‍ക്കുളം സതീഷ്ബാബു പയ്യന്നൂരില്‍ നിന്ന് പ്രശസ്തി ഫലകവും ഏറ്റുവാങ്ങി. ബെന്യാമിന്‍, സതീഷ്ബാബു, ഡോ. ഏ. കെ. ബി. പിള്ള എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ ചെയ്തു. ഡോ. എന്‍. പി. ഷീലയും അബ്ദുള്‍ പുന്നയൂര്‍ക്കുളവും മറുപടി പ്രസംഗത്തില്‍ വിചാരവേദിയോട് നന്ദി പ്രകടിപ്പിച്ചു. ബാബൂ പാറക്കലിന്റെ കൃതജ്ഞത പ്രസംഗത്തോടെ സമ്മേളനം സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം