എന്‍എംഎ ജോ. സെക്രട്ടറി സി.ബി. ജോണ്‍ നിര്യാതനായി
Thursday, July 24, 2014 1:59 PM IST
നരേല: നരേല മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും ജോ.സെക്രട്ടറിയും കുണ്ടലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനുമായ ഇടുക്കി കട്ടപ്പന സ്വദേശി സി.ബി.ജോണ്‍ (48) വാഹനാപകടത്തില്‍ മരിച്ചു.

ജൂലൈ 23 ന് (ബുധന്‍) രാവിലെ സിങ്ക് ബോര്‍ഡര്‍ പരിസരത്താണ് അപകടം. ഒരു ബൈക്ക് അപകടത്തില്‍ ഒരു കൈക്ക് പരിക്കേറ്റ് പ്ളാസ്റര്‍ ഇട്ടിരുന്നതിനാല്‍ അവധിയിലായിരുന്ന സി.ബി.ജോണ്‍ ഇന്നലെ മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുവാന്‍ പോകുന്ന വഴിയിലാണ് പിന്നില്‍ നിന്നും വന്ന ഒരു ലോറി അദ്ദേഹത്തെ ഇടിച്ചിട്ടത്. ഉടന്‍തന്നെ സ്ഥലത്തെ പോലീസ് നരേലയിലെ രാജാ ഹാരിഷ് ചന്ദര്‍ സത്യവാദി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

ഇന്ന് ജഹാന്ഗീര്‍ പുരിയിലെ ജഗ് ജീവന്‍ റാം ആശുപത്രിയില്‍ പോസ്റ് മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകും.

നാട്ടില്‍ കുലതിങ്ങല്‍ വീട്ടില്‍ കുടുംബംഗമായ സി.ബി.ജോണ്‍ നരേല സഞ്ജയ് കോളനിയില്‍ സ്ഥിര താമസക്കാരനും മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും ജോ.സെക്രട്ടറിയുമായിരുന്നു.

ഭാര്യ: അന്നമ്മ. മക്കള്‍: ജോമിന്‍ ജോണ്‍, ജൂബി ജോണ്‍.