ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ഫുജൈറയില്‍ ഉദ്ഘാടനം ചെയ്തു
Thursday, July 24, 2014 9:35 AM IST
ഫുജൈറ: ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് സെന്റര്‍ ലുലു മാള്‍ യുഎഇയിലെ ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി മാള്‍ ഉദ്ഘാടനം ചെയ്തു. രാജകുടുംബാംഗങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരുമടക്കമുള്ളവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

ലുലു മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി, സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. രണ്ടു നിലകളിലായി 5.50 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോപ്പിംഗ് സമുച്ചയത്തില്‍ നൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. യുഎഇയുടെ എല്ലാ ഭാഗത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ലുലു മാള്‍ ഫുജൈറയിലും ആരംഭിച്ചതെന്ന് എം.എ. യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ മലേഷ്യയിലും ഇന്തൊനേഷ്യയിലും അടുത്ത വര്‍ഷാവസാനം ആംരഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.