മോണ്‍. ജോയ് ആലപ്പാട്ട് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാന്‍
Thursday, July 24, 2014 9:27 AM IST
കൊച്ചി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍. ജോയ് ആലപ്പാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇപ്പോള്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്തു വരുന്ന മോണ്‍. ജോയ് ആലപ്പാട്ട് സ്ഥാനിക രൂപതയായി ബെന്‍സെന്ന രൂപതയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം വ്യാഴാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും അമേരിക്കന്‍ സമയം പുലര്‍ച്ചെ 6.00 മണിക്ക് വാഷിംഗ്ടണിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് മൌണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ സ്ഥാനത്തും വായിച്ചു.

2011 മുതല്‍ ഷിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്തുവരുകയാണ് നിയുക്ത മെത്രാന്‍ ജോയ് ആലപ്പാട്ട്. 1956 സെപ്റ്റംബര്‍ 27-ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയില്‍ പരേതരായ വര്‍ഗീസ് റോസി ദമ്പതികളുടെ അഞ്ചുമക്കളിലൊരാളായാണ് ജനനം. ഇടവക മധ്യസ്ഥനായ വി. ജോണ്‍ നെപുംസ്യാന്റെ നാമം സ്വീകരിച്ചുകൊണ്ട് ജോണ്‍ എന്ന പേരാണ് മാമ്മോദീസായില്‍ നല്കപ്പെട്ടത്. പുത്തന്‍ പള്ളിയിലും പറപ്പൂക്കരയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൃശൂര്‍ മൈനര്‍ സെമിനാരിയിലും വടവാതൂര്‍ മേജര്‍ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1981 ഡിസംബര്‍ 31-ന് മാര്‍ ജെയിംസ് പഴയാറ്റില്‍ നിന്ന് പുരോഹിതനായി അഭിഷിക്തനായി.

ചാലക്കുടി, മാള, ഇരിങ്ങാലക്കുട ഇടവകകളില്‍ അസിസ്റന്റായി സേവനമനുഷ്ഠിച്ചതിനു ശേഷം മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ മാസ്റര്‍ ബിരുദവും തുടര്‍ന്ന് ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1987 മുതല്‍ 1998 വരെ ചെന്നൈ സീറോ മലബാര്‍ മിഷനില്‍ ചാപ്ളെയിനായും മിഷന്‍ ഡയറക്ടറായും സേവനം ചെയ്തു. 1994 മുതല്‍ ടമേലിേ കഹെമിറ, ചലം ഥീൃസ, ചലം ങശഹ എീൃറ, ചലം ഖലൃ്യ എന്നിവിടങ്ങളില്‍ അസോസിയേറ്റ് പാസ്റര്‍ ആയി സേവനം ചെയ്ത ഫാ. ജോയ്, ഇഹശിശരമഹ ജമീൃമഹ ഋറൌരമശീിേ ജൃീഴൃമാാല(ഇജഋ) പൂര്‍ത്തിയാക്കി വാഷിഗ്ടണിലെ ഏലീൃഴലീംി ഡിശ്ലൃശെ്യ ചാപ്ളെയിന്‍ ആയി സേവനം ചെയ്തു. തുടര്‍ന്ന് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ക്ഷണപ്രകാരം 2007-ല്‍ ഷിക്കാഗോ രൂപതയിലെ ഗാര്‍ഫീല്‍ഡ്, ന്യൂവാര്‍ക്ക് എന്നിവിടങ്ങളില്‍ സേവനം ചെയ്തു. തുടര്‍ന്നാണ് 2011 മുതല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിയമിതനായത്. 2013-ലെ ചലം ഖലൃ്യ ഇീി്ലിശീിേ ന്റെ കണ്‍വീനറായി ഫാ. ജോയി അഭിനന്ദനാര്‍ഹമായ സേവനം കാഴ്ചവയ്ക്കുകയുണ്ടായി. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടേയും ഏതാനും മ്യൂസിക് ആല്‍ബങ്ങളുടേയും രചയിതാവും പ്രസാധകനുമായ ഫാ. ജോയ് ഒരു നല്ല ധ്യാനപ്രസംഗകനും കൂടിയാണ്.