കുട്ടികള്‍ക്കെതിരായ അതിക്രമം: നഗരത്തിലെ അഞ്ച് ആശുപത്രികളില്‍ റസ്പോണ്‍സ് യൂണിറ്റുകള്‍
Thursday, July 24, 2014 7:45 AM IST
ബാംഗളൂര്‍: കിഴക്കന്‍ ബാംഗളൂരില്‍ ആറുവയസുകാരിയായ ബാലിക സ്കൂളില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ അഞ്ച് ആശുപത്രികളോടു ചേര്‍ന്ന് കൊളാബറേറ്റീവ് ചൈല്‍ഡ് റസ്പോണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.

എം.എസ്.രാമയ്യ മെഡിക്കല്‍ ആശുപത്രി, ബാപ്റ്റിസ്റ് ആശുപത്രി, ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍ ആശുപത്രി, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രി, കെമ്പഗൌഡ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് അടിയന്തര പ്രാധാന്യത്തോടെ റസ്പോണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതെന്ന് സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

പരിശീലനം നേടിയ മെഡിക്കല്‍ സ്റാഫ്, പോലീസ്, സാമൂഹ്യപ്രവര്‍ത്തകര്‍, കൌണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം റസ്പോണ്‍സ് യൂണിറ്റുകളില്‍ ലഭ്യമായിരിക്കും. പീഡനത്തിനിരയായ കുട്ടിക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക കൌണ്‍സിലിംഗ് ലഭ്യമാക്കും. പീഡനത്തിനിരയാകുന്ന കുട്ടിക്ക് ചികിത്സയും ലഭ്യമാക്കും. ഭയംകൂടാതെ പോലീസിനെ സമീപിക്കാനുള്ള ധൈര്യവും ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. പീഡനത്തിനിരയായ ആറുവയസുകാരി നിംഹാന്‍സ് ആശുപത്രിയിലെ ചൈല്‍ഡ് സൈക്കോളജിക്കല്‍ വിഭാഗത്തില്‍ വിദഗ്ധപരിചരണത്തില്‍ കഴിയുകയാണെന്നും മുല്‍ബാഗിയില്‍ ഒരു സ്ത്രീയ്ക്കുനേരെയും നഗരത്തില്‍ ഒരു സന്ന്യാസാര്‍ഥിനിക്കുനേരെയുമുണ്ടായ പീഡനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്നും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്നും വനിതാ-ശിശുക്ഷേമ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.