ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. സുനോജ് മാലിയില്‍ ഉമ്മന് യാത്രയയപ്പ് നല്‍കി
Thursday, July 24, 2014 3:57 AM IST
ഡിട്രോയിറ്റ്: നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സാന്‍ അന്റോണിയോ സെന്റ് ജോര്‍ജ് ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ഫാ. സുനോജ് മാലിയില്‍ ഉമ്മന് ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ജൂലൈ 13-ന് ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം ദേവാലയത്തില്‍ വിളിച്ചുകൂട്ടിയ യാത്രയയപ്പ് സമ്മേനത്തില്‍ ഇടവകാംഗമായ റവ. ഡീക്കന്‍ ജോര്‍ജ് ഡേവിഡ് അദ്ധ്യക്ഷനായിരുന്നു. ഇടവകയിലെ ആത്മീയ സംഘടനകളായ സണ്‍ഡേ സ്കൂള്‍, എം.ജി.ഒ.എസ്.എം, യൂത്ത് മൂവ്മെന്റ്, മാര്‍ത്തമറിയം സമാജം, പ്രാര്‍ത്ഥനായോഗം എന്നിവയ്ക്കുവേണ്ടി യഥാക്രമം വി.വി. മാത്യു, ബ്ളസി മാത്യു, ഡോ. റ്റീന ചാക്കോ, ഷീബാ ജോര്‍ജ്, മനു ജേക്കബ് എന്നിവരും ഇടവക മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി റ്റിജി കെ. ജോയിയും അച്ചന്റെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചും, ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും സംസാരിച്ചു.

സണ്‍ഡേ സ്കൂള്‍ കുട്ടികളായ എബന്‍ ജോര്‍ജ്, മിലനി തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് അച്ചന്റെ മറുപടി പ്രസംഗത്തില്‍ തന്നോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇടവകയെ അഭിനന്ദിക്കുകയും അനുഗ്രഹാശംസകള്‍ നേരുകയും ചെയ്തു. അധ്യക്ഷന്‍ ഡീക്കന്‍ ജോര്‍ജ് ഡേവിഡ് അച്ചനും പുതിയ ഇടവകയ്ക്കും ആശംസകള്‍ നേരുകയും ചെയ്തു. പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു. ഇടവകയ്ക്കുവേണ്ടി റ്റിജി കെ. ജോയി (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം