കൂടല്ലൂര്‍ പിക്നിക്ക് ഓഗസ്റ് രണ്ടിന് ഷിക്കാഗോയില്‍
Thursday, July 24, 2014 3:57 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവസികളുടെ സമ്മേളനവും സമ്മര്‍ പിക്നിക്കും ഓഗസ്റ് രണ്ടാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴു വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള മയാമി വുഡ്സില്‍ (8201 ഇമഹറംലഹഹ അ്ല, ങീൃീി ഏൃീ്ല, കഘ ) വെച്ച് വിപുലമായി ആഘോഷിക്കും.

ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ അയവിറക്കി പുതിയതും പഴയതുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനും, സുഹൃദ്ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും വേണ്ടി എല്ലാ കൂടല്ലൂര്‍ നിവാസികളേയും, കൂടല്ലൂരില്‍ നിന്നും വിവാഹംകഴിക്കപ്പെട്ടവരുടെ കുടുംബങ്ങളേയും ഹാര്‍ദ്ദവമായി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പുതുശേരില്‍ (224 578 6794), സണ്ണി ചേത്തലില്‍കരോട്ട് (847 770 1614), തോമസ് ഇടിയാലില്‍ (224 392 6663), തോമസ് വാഴക്കാല (847 975 3639). ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം