'വിശ്വാസവും വിശുദ്ധിയും വീണ്െടടുക്കുക'
Wednesday, July 23, 2014 8:15 AM IST
റിയാദ്: പോയകാല ജീവിതത്തില്‍ സംഭവിച്ച അബദ്ധങ്ങളും പാപങ്ങളും കഴുകിക്കളഞ്ഞ് വിശ്വാസത്തിന്റെയും വിശുദ്ധിയുടേയും വീണ്െടടുപ്പിലൂടെ ശിഷ്ടജീവിതത്തെ ചൈതന്യമുള്ളതാക്കാന്‍ റമദാന്‍ മാസത്തിലെ വ്രതകര്‍മ്മങ്ങള്‍ക്ക് സാധിക്കണമെന്ന് ഷേഖ് സഅദ് ഇബ്നു അജീബ് അത്വല്‍ഹ പ്രസ്താവിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസി.സി) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഇന്ന് ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. മതത്തിന്റെ പേരില്‍ പോലും കൊലകളും സംഘടനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ റമദാന്‍ നിഷ്കര്‍ഷിക്കുന്ന ക്ഷമയും കാരുണ്യവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായും കാരുണ്യത്തിന്റെയും നരകമോചനത്തിന്റേയും മാസമായ റമദാനില്‍ അള്ളാഹുവിനോട് കൂടുതല്‍ അടുക്കാന്‍ വിശ്വാസികള്‍ സമയം കണ്െടത്തണമെന്നം അദ്ദേഹം പറഞ്ഞു. ആര്‍ഐസിസി ചെയര്‍മാന്‍ സൂഫിയാന്‍ അബ്ദുസലാം അധ്യക്ഷനായിരുന്നു.

ഷേഖ് അബ്ദുറഹ്മാന്‍ അല്‍ഈദാന്‍, മുഹമ്മദ് ഇന്‍തിഖാബ് സലഫി (നേപ്പാള്‍), അബ്ദുള്‍ മാലിക് സലഫി മൊറയൂര്‍, നൌഫല്‍ മദീനി, ഉമര്‍ ഫാറൂഖ് മദനി, മുഹമ്മദ് ഇഖ്ബാല്‍ കൊല്ലം എന്നിവര്‍ പ്രസംഗിച്ചു. എന്‍ജിനിയര്‍ മുഹമ്മദ് റഫീഖ്, മൊയ്തു അരൂര്‍, ഫസലുല്‍ ഹഖ് മമ്പാട്, മുജീബ് പൂക്കോട്ടൂര്‍, ശനോജ് അരീക്കോട്, ശബീബ് കരുവള്ളി, അബ്ദുള്‍ അസീസ് അരൂര്‍, യാസര്‍ അറഫാത്ത്, അന്‍സാരി കൊല്ലം അബ്ദുള്‍ ലത്തീഫ് അരീക്കോട്, ഫൈസല്‍ കൊച്ചി, എ.കെ അബ്ദുള്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. മുബാറക് സലഫി സ്വാഗതവും ഉമര്‍ ഷരീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍