ഫിലാഡല്‍ഫിയ സിറോ മലബാര്‍ പളളിയില്‍ പ്രീ കാനാ ഓഗസ്റ് എട്ടു മുതല്‍
Wednesday, July 23, 2014 3:41 AM IST
ഫിലാഡല്‍ഫിയ: അടുത്ത രണ്േടാ മൂന്നോ വര്‍ഷങ്ങള്‍ക്കുളളില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്കായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ് കോഴ്സ്) നടത്തുന്നു.

ഓഗസ്റ് എട്ടിന് (വെളളി) വൈകുന്നേരം ആരംഭിച്ച് 10 ന് (ഞായര്‍) വൈകുന്നേരം അവസാനിക്കത്തക്ക വിധത്തില്‍ മൂന്നു ദിവസത്തെ പരിശീലന പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. വെളളിയാഴ്ച്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെയും ശനി രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയും ഞായര്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയും ആണ് ക്ളാസ്. ഉദ്യോഗസ്ഥരായ യുവാക്കള്‍ക്ക് അവധിയെടുക്കാതെ മൂന്നുദിവസവും പങ്കെടുക്കാന്‍ സാധിക്കും.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീ യുവാക്കള്‍ക്ക് വൈവാഹിക ജീവിതത്തില്‍ വിജയം കണ്െടത്തുന്നതിനും വിവാഹ ജീവിതം കൂടുതല്‍ സന്തോഷ പ്രദമായും ദൈവിക പരിപാലനയോടെയും മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്സില്‍ ചര്‍ച്ച ചെയ്യപ്പെടും.

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളാണ് ക്ളാസുകള്‍ നയിക്കുന്നത്. വൈദീകരും സന്യസ്തരും മെഡിക്കല്‍ രംഗത്തുളളവരും കൌണ്‍സിലിംഗ് വിദഗ്ധരും കൂട്ടത്തിലുണ്ടാവും.

പെന്‍സില്‍വേനിയ, ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഡെലവെയര്‍, മെറിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് ഡ്രൈവ് ചെയ്തു വന്ന് ദിവസവും കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കും. ദൂരെ നിന്നുളളവര്‍ക്ക് സമീപസ്ഥലങ്ങളായ ഹോട്ടലുകളില്‍ മിതമായ നിരക്കില്‍ താമസ സൌകര്യം ലഭ്യമാണ്. 150 ഡോളര്‍ ആണ് കോഴ്സ് ഫീസ്.

താത്പര്യമുളളവര്‍ അപേക്ഷാഫോറം പൂരിപ്പിച്ച് പാരീഷ് ഓഫീസില്‍ ഓഗസ്റ് നാലിന് മുമ്പ് ഏല്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഇമെയിലായോ ഫാക്സ് വഴിയോ അയയ്ക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവര്‍ കോഴ്സിന്റെ നടത്തിപ്പിനുളള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി : 916 803 5307, ലാമശഹ: ളൃഷീവ്യിഴ@ഴാമശഹ.രീാ

ട. ഠവീാമ ട്യൃീ ങമഹമയമൃ എീൃമില ഇവൌൃരവ, 608 ണലഹവെ ഞീമറ, ജവശഹമ ജഅ 19115.

ഛളളശരല: ഠലഹ: 2154644008; എമഃ: 2154644055. ംംം.്യൃീാമഹമയമൃുവശഹമ.ീൃഴ

ബിജു ജോസഫ് (ട്രസ്റി): 215 817 5773, വിന്‍സെന്റ് ഇമ്മാനുവല്‍ : 215 880 3341, ടോം പാറ്റാനി (ഓഫീസ് സെക്രട്ടറി): 267 456 7850

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍