സമസ്ത ഉമ്മുല്‍ ഹസം ഏരിയ അലിഫ് ഫണ്ട് ശേഖരണം ആരംഭിച്ചു
Wednesday, July 23, 2014 3:40 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റിന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച പ്രവാസി മുഅല്ലിമിന് ഒരു വീട് എന്ന പേരിലുള്ള രണ്ടാംഘട്ട അലിഫ് ഭവനപദ്ധതിയുടെ ഭാഗമായി ഉമ്മുല്‍ ഹസം ഏരിയയില്‍ ഫണ്ട് ശേഖരണത്തിന് തുടക്കമായി.

ഉമ്മുല്‍ ഹസം ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ അപ്പാച്ചി റസ്ററന്റ് ഉടമ ബഷീറിന്റെ മകന്‍ ശബീര്‍ പാലക്കാടില്‍ നിന്ന് ആദ്യഘഡു സ്വീകരിച്ച് സമസ്ത ബഹ്റിന്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങളാണ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തത്.

ഉസ്താദ് ഇബ്രാഹിം ദാരിമി കാഞ്ഞങ്ങാട്, ഇസ്മായില്‍ പയ്യന്നൂര്‍, നസീര്‍ കുറ്റ്യാടി, ഹനീഫ മോളൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 33505806.