കോഴിക്കോട് സ്വദേശി കാറപകടത്തില്‍ മരിച്ചു
Wednesday, July 23, 2014 3:38 AM IST
കുവൈറ്റ്: കോഴിക്കോട് പറമ്പില്‍ ബസാര്‍, പറമ്പില്‍ കടവ് സ്വദേശി ശിഹാബുദ്ദീന്‍ ഇന്നലെ കുവൈറ്റിലുണ്ടായ കാറപകടത്തില്‍ മരിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി കുവൈറ്റി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മുഹമ്മദ്കോയയുടേയും സഫിയയുടെയും മകനാണ്. നടാഷയാണ് ഭാര്യ. ഒന്നര വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. അന്‍വര്‍, അയൂബ്, മുജീബ് സഹോദരങ്ങളും സീനത്ത് സഹോദരിയുമാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ നടന്നുവരുന്നു.

വിശദാംശങ്ങള്‍ക്ക്: 97740664, 97403136 97128324.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍