ഐസിഎഫ് ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരഫലം പ്രഖ്യാപിച്ചു
Tuesday, July 22, 2014 8:05 AM IST
ജിദ്ദ: ഐസിഎഫ് സൌദി നാഷണല്‍ തലത്തില്‍ നടത്തിയ ഓലൈന്‍ മെഗാ ക്വിസ് മത്സരഫലം പ്രഖ്യാപിച്ചു. ംംം.ാൌഹെശാുമവേ.രീാ സൈറ്റിലെ റമദാന്‍, ഖുര്‍ആന്‍, സക്കാത്ത് എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി നടന്ന ശ്രദ്ധേമായ മത്സരത്തില്‍ മലപ്പുറം ജില്ലയിലെ വെഭിച്ചിറ സ്വദേശി നൌഷാദ് പൊഭച്ചോല (റിയാദ്) ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം സ്വദേശി അബ്ദുള്‍ ഫത്താഹ് (റിയാദ്) രണ്ടാം സ്ഥാനവും നേടി. റിയാദില്‍ നിന്നുള്ള എറണാകുളം സ്വദേശി നുജൂ മുജീബിനാണ് മൂന്നാം സ്ഥാനം. നജീബ് റഹ്മാന്‍ അല്‍കോബാര്‍, അബ്ദുറഹ്മാന്‍ റിയാദ്, ഷബീര്‍ സുമി അല്‍ ജുബൈല്‍, ഹഫ്സ അബ്ദുള്‍ അസീസ് ജിദ്ദ, ഫവാസ് എം.ടി. റിയാദ്, ഫാത്തിമ സഹ്റ ജിസാന്‍ എന്നിവര്‍ പ്രത്യേക സമ്മാനത്തിനര്‍ഹരായി. മുന്‍കൂട്ടി രജിസ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

'ഖുര്‍ആന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ ഐസിഎഫ് നാഷണല്‍ തലത്തില്‍ നടത്തി വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ജൂലൈ 18 നായിരുന്നു മത്സരം. ഐസിഎഫ് സൌദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി ജിദ്ദ ഫലം പ്രഖ്യാപിച്ചു.

ക്വിസ് മത്സരഫലം ംംം.ാൌഹെശാുമവേ.രീാ എന്ന സൈറ്റില്‍ ലഭ്യമാണെന്നും വിജയികള്‍ക്ക് സമ്മാനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും കണ്‍വീനര്‍ അബൂബക്കര്‍ അന്‍വരി അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍