അമേരിക്കയില്‍ മൂവാറ്റുപുഴ-നിര്‍മലാ കോളജ് അലൂമിനി അസോസിയേഷന്‍ രൂപീകരണം
Tuesday, July 22, 2014 6:09 AM IST
ഹൂസ്റണ്‍: കേരളത്തിലെ ഒരു പ്രമുഖവും പ്രശസ്തവുമായ വിദ്യാപീഠമാണ് മൂവാറ്റുപുഴ നിര്‍മല കോളജ്. മറ്റെവിടെയുമെന്നപോലെ പല ഉന്നതരും പ്രഗല്‍ഭരുമായ നിര്‍മല കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ യുഎസിലെ വിവിധ സ്ഥലങ്ങളില്‍ പല ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1953ല്‍ എറണാകുളം കത്തോലിക്കാ അതിരൂപതാ മെത്രാപോലീത്ത മാര്‍ അഗസ്റിന്‍ കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോളജ് ഇന്ന് കോതമംഗലം രൂപതയുടെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.

മൂവാറ്റുപുഴ നിര്‍മല കോളജിന്റെ അമേരിക്കയിലുള്ള പൂര്‍വവിദ്യാര്‍ഥികളെ അംഗങ്ങളാക്കി ഏകോപിപ്പിച്ചുകൊണ്ട് ഒരു അലൂ

മിനി അസോസിയേഷന്‍ രൂപീകരിക്കാനും അതിന്റെ അഡ്ഹോക്ക് കണ്‍വീനറായി പ്രവര്‍ത്തിക്കാനും ഹൂസ്റണിലുള്ള നിര്‍മല കോളജിലെ ഒരു പൂര്‍വവിദ്യാര്‍ഥിയായ തോമസ് ഓലിയാന്‍കുന്നേലിനെ നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിന്‍സന്റ് ജോസഫ് ചുമതലപ്പെടുത്തിയിരിക്കുകയാണ്.

മൂവാറ്റുപുഴ നിര്‍മല കോളജ് അലൂമിനി അസോസിയേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള പൂര്‍വവിദ്യാര്‍ഥികള്‍ തോമസ് ഓലിയാന്‍ കുന്നേലുമായി ടെലഫോണിലോ ഇമെയില്‍ വഴിയൊ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 713-679-9950, ലാമശഹ : വീാേമീഷ@്യാമശഹ.രീാ

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്