അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഖുര്‍ആന്‍ പാരായണ മത്സരം
Tuesday, July 22, 2014 6:09 AM IST
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ഷേഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ഥം അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഉദ്ഘാടനം അബുദാബി എമിഗ്രേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ യൂസുഫ് ഇസ്മായില്‍ അല്‍ക്കൂരി നിര്‍വഹിച്ചു.

ഐഎസ് സി പ്രസിഡന്റ് നടരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിനോദ് സ്വാഗതവും സംഘാടക കമ്മിറ്റിയുടെ രക്ഷാധികാരി മുഹമ്മദ് യൂസുഫ് ഇസ്മായില്‍ അല്‍ക്കൂരി ആശംസ പ്രസംഗവും നടത്തി. തുടര്‍ന്ന് ഇന്ത്യന്‍ ഇസ് ലാമിക് സെന്ററിന്റെ പ്രസിഡന്റ് ബാവാ ഹാജി ആശംസകള്‍ നേര്‍ന്നു.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് അംഗം ദലാല്‍ അല്‍ ഖുബൈസി, താഹ മെഡിക്കല്‍ സെന്ററിലെ ഡോ. താഹ, അല്‍ ബസ്മ ബ്രിട്ടീഷ് സ്കൂള്‍ ചെയര്‍മാന്‍ കെ.കെ അഷ്റഫ്, എന്‍സിസി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ളീറ്റസ് എന്നിവര്‍ പ്രസംഗിച്ചു. അനസ് അല്‍ കസാര്‍ പ്രാര്‍ഥന നടത്തി. സംഘാടക സമിതിയുടെ കോഓര്‍ഡിനേറ്ററായ റഫീക് കയനയില്‍ മത്സരത്തെകുറിച്ച് വിശദീകരിച്ചു. പ്രസിഡന്റ് ബിജി തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള