ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ ദേശീയ റിക്രൂട്ടിംഗ് സമിതിയുടെ നിര്‍ദേശം
Tuesday, July 22, 2014 6:08 AM IST
ദമാം: നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യയില്‍നിന്നുള്ള വേലക്കാരികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ സൌദി റിക്രൂട്ട്മെന്റ് സമിതി ബന്ധപ്പെട്ട എല്ലാ ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.

റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വേലക്കാരികളുടെ തൊഴില്‍കരാര്‍ ഇന്ത്യന്‍ എംബസിയോ, കോണ്‍സുലേറ്റോ അറ്റസ്റ് ചെയ്യണം. ഇതിന് 168 റിയാല്‍ ഈടാക്കും. എമിഗ്രേഷന് ക്ളിയറന്‍സ് ആവശ്യമില്ലാത്ത ഇന്റര്‍മിഡിയേറ്റിനുമേല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള പാസ്പോര്‍ട്ടില്‍ ഋഇഞചഞ എന്ന് രേഖപ്പെടുത്തിയ വേലക്കാരിയുടേയും. നേരത്തെ സൌദിയില്‍ തൊഴിലെടുത്ത വേലക്കാരിയുടേയും തൊഴില്‍ കരാറിന് എംബസി അറ്റസ്റേഷന് ആവശ്യമുണ്ടായിരിക്കില്ല.

പാസ്പോര്‍ട്ടില്‍ ഋഇഞ എമിഗ്രേഷന് ക്ളിയറന്‍സ് ആവശ്യമുള്ള വേലക്കാരികള്‍ക്ക് എംബസി അറ്റസ്റേഷന് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് കോപ്പി, സൌദി ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴിലുള്ള ദേശീയ റിക്രൂട്ട്മെന്റ് സമിതിയുടെ കത്ത് ജോലിക്കാരിയുടെ പാസ്പോര്‍ട്ടിന്റെ കോപ്പി, ഇന്ത്യ സൌദി തൊഴില് കരാറിന്റെ അറ്റസ്റ് ചെയ്ത് കോപ്പി എന്നീ രേഖകള്‍ ഹാജരാക്കണമെന്ന് സൌദി റിക്രൂട്ട്മെന്റ് സമിതി കമ്പനികള്‍ക്കും ഓഫീസുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാരിയുടെ മാസവേതനം 1200 റിയാലായിരിക്കുമെന്ന് സൌദി ദേശീയ റിക്രൂട്ടിംഗ് സമിതി ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.

എട്ടു മണിക്കൂറില്‍ കുറയാത്ത വിശ്രമം, കുടാതെ ആഴ്ചയില്‍ ഒരു ദിവസം അവധി, ആവശ്യമായ ഭക്ഷണം, അനുയോജ്യമായ താമസവും ആരോഗ്യ പരിരക്ഷ എന്നിവയും വ്യവസ്ഥയിലുണ്ട്. വീട്ടിലെ ഭക്ഷണത്തോട് ജോലിക്കാരിക്ക് താത്പര്യമില്ലെങ്കില്‍ ഇരുകൂട്ടരും ധാരണയനുസരിച്ച് ഭക്ഷണത്തിന് പ്രത്യേക അലവന്‍സ് തൊഴിലുടമ നല്‍കണം. വേതനത്തോടെയുള്ള 15 ദിവസത്തെ അവധിക്ക് അവകാശമുണ്ടായിരിക്കുമെന്നും റിക്രൂട്ട്മെന്റ് നിബന്ധനയില്‍ പറയുന്നു.

രണ്ട് വര്‍ഷത്തില്‍ 30 ദിവസത്തെ അവധി വേതനത്തോടെ നല്‍കിയിരിക്കമെന്നും നിബന്ധനയുണ്ട്. ഇക്കണോമിക് ക്ളാസില്‍ അവധിക്ക് നാട്ടില്‍പോയി വരുന്നതിനുള്ള വിമാന ടിക്കറ്റും തൊഴിലുടമ നല്‍കിയിരിക്കണം.

മാസ ശമ്പളം, ഭക്ഷണം, താമസസൌകര്യം തുടങ്ങിയ സ്പോണ്‍സര്‍ നല്‍കണം. 30 വയസില്‍ താഴെയുള്ള ജോലിക്കാരികളെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്ന് പ്രധാന നിബന്ധനയായി സമിതി വ്യക്തമാക്കിയിട്ടുണ്ട്.

മാസവേതനം നല്‍കുന്നതിന് ജോലിക്കാരിയുടെ പേരില്‍ പ്രത്യേക അക്കൌണ്ട് ആരംഭിക്കണം. ഇതിനുവേണ്ട സഹായം തൊഴിലുടമ നല്‍കിയിരിക്കണം. ശമ്പളം എല്ലാ മാസവും അവസാനം ബാങ്കില്‍ നിക്ഷേപിച്ചിരിക്കണം. കുടാതെ പണം ബാങ്ക് മുഖേന നാട്ടിലേക്ക് അയയ്ക്കുന്നതിന് തൊഴിലുടമ ജോലിക്കാരിക്ക് ആവശ്യമായ സഹായം നല്‍കുകയും വേണം.

ജോലിക്കാരിയുടെ പേരിലുള്ള എല്ലാ ഗവണ്‍മെന്റ് ചെലവും തൊഴിലുടമയാണ് വഹിക്കേണ്ടിവരിക. പാസ്പോര്‍ട്ടും ഇഖാമയും ജോലിക്കാരിയുടെ കൈവശമാണ് സുക്ഷിക്കുക. ബന്ധുക്കളേയും എംബസിയേയും കോണ്‍സുലേറ്റിനെയും മറ്റും ബന്ധപ്പെടുന്നതിന് ജോലിക്കാരിക്ക് സ്വാതന്ത്യ്രമുണ്ടായിരിക്കും. മേല്‍പറഞ്ഞ നിബന്ധനകള്‍ പാലിച്ച് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ സൌദി റിക്രൂട്ട്മെന്റ് സമിതി ബന്ധപ്പെട്ട എല്ലാ ഓഫീസുകള്‍ക്കും കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം