ഡാളസില്‍ റീജിയണല്‍ ആത്ടിവിറ്റി കമ്മിറ്റി പൊതുയോഗം ജൂലൈ 27ന്
Tuesday, July 22, 2014 6:06 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: നോര്‍ത്ത് അമേരിക്കാ -യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പാട്രിക് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിനും സൌത്ത് വെസ്റ് റീജിയണില്‍ ഉള്‍പ്പെട്ട മാര്‍ത്തോമ ഇടവകകളില്‍നിന്നുള്ള ചുമതലക്കാര്‍, അസംബ്ളി, മണ്ഡലം മെംബര്‍മാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരുടെ ഒരു പ്രത്യേക യോഗം ജൂലൈ 27ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ത്തോമ ചര്‍ച്ച ഓഫ് ഡാള്സ (ഫാര്‍മേഴ്സ് ബ്രാഞ്ചില്‍) ചേരുമെന്ന് സെക്രട്ടറി സന്തോഷ് ചാക്കോ അറിയിച്ചു.

എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍