ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും നാടുകടത്തുന്നവര്‍ക്ക് ജിസിസി രാഷ്ട്രങ്ങളില്‍ സമ്പൂര്‍ണ നിരോധനം വരുന്നു
Tuesday, July 22, 2014 6:05 AM IST
കുവൈറ്റ് : ഗള്‍ഫിലെ ഏതെങ്കിലും രാഷ്ട്രത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന വിദേശികളെ മറ്റു ഇതര ജിസിസി രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് നിരോധനമേര്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനിച്ചതായി ജിസിസി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാടുകടത്തപ്പെടുന്ന ഓരോ വിദേശികളുടെയും വിരലടയാളങ്ങള്‍ മറ്റു രാജ്യങ്ങളിലെ മന്ത്രായലങ്ങള്‍ക്ക് കൈമാറിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. അടുത്തിടെ ഗള്‍ഫ് രാഷ്ടങ്ങളില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് കര്‍ശനമായ നിലാപാടുമായി മുന്നോട്ട് വന്നതെന്ന് കരുതപ്പെടുന്നു. നിലവില്‍ ഗള്‍ഫിലെ ഒരു രാജ്യത്തുനിന്ന് വിലക്കപ്പെട്ടാല്‍ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ പ്രയാസമില്ല. പുതിയ തീരുമാനം കള്ളകേസിലും തങ്ങളുടേതല്ലാത്ത തെറ്റുകള്‍ കൊണ്ട് നാടുകടത്തപ്പെട്ട അനേകം പ്രവാസികള്‍ക്ക് തിരച്ചടിയാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍