പിഎംഎഫ് അവാര്‍ഡ് ദാനം: പി.പി. ശ്രീധരനുണ്ണി മുഖ്യാതിഥി
Tuesday, July 22, 2014 6:04 AM IST
ടെക്സസ്: സണ്ണിവെയ്ല്‍, മസ്കിറ്റ്, ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ടില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിക്കുന്നു.

ജൂലൈ 27 ന് (ഞായര്‍) വൈകുന്നേരം 5.30 ന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള ഇന്ത്യാ ഗാര്‍ഡന്‍സില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ കേരളാ സാഹിത്യ സമിതി സെക്രട്ടറിയും കവിയും ആകാശവാണി പ്രോഗ്രാം ഡയറക്ടുമായി പ്രവര്‍ത്തിച്ചിരുന്ന പി.വി. ശ്രീധരനുണ്ണി മുഖ്യാതിഥിയായിരിക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഡിഎഫ്ഡബ്ള്യു യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍, സെക്രട്ടറി സിജു വി. ജോര്‍ജ്, ട്രഷറര്‍ രാജന്‍ മേപ്പുറം എന്നിവര്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍, പബ്ളിക് റിലേഷന്‍ കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം, പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിക്കും.

സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ : 214 287 3135, സിജു ജോര്‍ജ് : 214 282 7458, രാജന്‍ മേപ്പുറം: 469 767 1324.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി