പിഎസ്വി ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
Tuesday, July 22, 2014 6:01 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് ചാപ്റ്റര്‍, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബോള്‍ മത്സര വിജയികളെ പ്രവചിക്കാന്‍ നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ബത്തയിലെ ന്യൂ സഫാമക്കാ ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ സുരേഷ് എ, ജലീല്‍ കടമ്പോട്ട്, നെമാസ് ഷരീഫ് ഖാന്‍ എന്നിവര്‍ വിജയികളായി. പിഎസ്വി പ്രസിഡന്റ് മുസ്തഫ കവായിയുടെ നേതൃത്വത്തില്‍ നടന്ന നറുക്കെടുപ്പില്‍ അബ്ദുള്‍ നാസര്‍ മാസ്റര്‍, ഡോ. ഭരതന്‍, ഡോ. രാജ്മോഹന്‍, റഫീഖ് പന്നിയങ്കര, ഉബൈദ് എടവണ്ണ എന്നിവരും പിഎസ്വി പ്രവര്‍ത്തകരും പങ്കെടുത്തു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിഎസ്വി വാര്‍ഷികാഘോഷപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ രാജീവന്‍ ഓണക്കുന്ന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍