ക്രിസ്റി ജോബി മംഗലത്തേട്ട് കലാതിലകം ജോയല്‍ പട്ടിയാലി കലാപ്രതിഭ
Monday, July 21, 2014 8:06 AM IST
ഷിക്കാഗോ: ഇല്ലിനോയിസിലെ ഷിക്കാഗോയില്‍ മക്കോ മിക് പ്ളേസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎല്‍എ) പതിനൊന്നാമത്തെ അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ ക്രിസ്റി ജോബി മംഗലത്തേട്ടിനെ കലാതിലകമായും ജോയല്‍ ജെയിംസ് പട്ടിയാലിയെ കലാ പ്രതിഭയായും തെരഞ്ഞെടുത്തു.

ഭരതനാട്യം, നാടോടിനൃത്തം, പ്രസംഗം എന്നീ മത്സര ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രിസ്റി (10) കലാതിലക പട്ടം സ്വന്തമാക്കിയത്. ഡിട്രോയിറ്റില്‍ മംഗലത്തേട്ട് ജോബി തോമസ്-മഞ്ജു ദമ്പതികളുടെ സീമന്തപുത്രിയായ ക്രിസ്റിയുടെ സഹോദരങ്ങള്‍ മെഗല്‍, ഹെലല്‍ എന്നിവരാണ്.

കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ജോയല്‍ ജെയിംസ് പട്ടിയാലില്‍ (15) ന്യൂയോര്‍ക്കില്‍ ജെയിംസ്- ടെസി പട്ടിയാലില്‍ ദമ്പതികളുടെ സീമന്തപുത്രനാണ്. 10 വര്‍ഷമായി നൂപുര ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ക്ളാസിക്കല്‍ ഡാന്‍സില്‍ ഗുരു ചന്ദ്രികാ കുറുപ്പിന്റെ കീഴിലാണു നൃത്തം അഭ്യസിക്കുന്നത്. ജസ്റ്റിന്‍, ജിബിന്‍ എന്നിവരാണ് സഹോദരന്മാര്‍.

നോര്‍ത്ത് അമേരിക്കയിലെ വിവിധ കെസിസിഎല്‍എ യൂണിറ്റുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരാണ് കണ്‍വഷനില്‍ നടന്ന യുവജനോത്സവത്തില്‍ മത്സരിച്ചത്. കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കളുടെ പ്രോത്സാഹനം വളരെ പ്രശംസനീയമാണ്. മികച്ച രീതിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ ഏകദേശം ആറായിരത്തോളം പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്