ജെസിസിയുടെ ബഷീര്‍ പുരസ്കാരം സി. രാധാകൃഷ്ണന്
Monday, July 21, 2014 8:04 AM IST
കുവൈറ്റ്: ജനത കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈറ്റ് നടത്തുന്ന നാലാമത് വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്. കേരളത്തില്‍നിന്നുള്ള ജൂറി തെരഞ്ഞെടുത്ത ഇദ്ദേഹത്തിന്റെ പേര് കഴിഞ്ഞദിവസം അബാസിയയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസാണ് പ്രഖ്യാപിച്ചത്. പ്രശസ്തി പത്രവും ശില്‍പ്പവും ഇരുപത്തയ്യായിരം രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്.

അവാര്‍ഡ് ദാനവും വാര്‍ഷിക പൊതുയോഗവും ഒക്ടോബര്‍ 21ന് (വെള്ളി) രാവിലെ 11 മുതല്‍ മംഗഫ് ഫിംഗര്‍ പ്രിന്റ് ഓഫീസിനുസമീപമുള്ള സംഗീത ഓഡിറ്റോറിയത്തില്‍ ഓണാഘോഷ പരിപാടികളോടൊപ്പം നടക്കും. ചടങ്ങില്‍ വിശിഷ്ടാതിഥിയായി സോഷ്യലിസ്റ് ജനതാ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് എംപി വീരേന്ദ്രകുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി. ഹാരിസും പങ്കെടുക്കും.

തതന് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും സമഗ്ര സംഭാവനകള്‍ നല്‍കിയവരുമായ ബഹുമുഖ പ്രതിഭകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഇതിനുമുമ്പ് ഈ അവാര്‍ഡ് ആദ്യം എം.പി വീരേന്ദ്രകുമാറിനും രണ്ടാമത് എം.പി അബ്ദുസമദ് സമദാനിക്കും മൂന്നാമത് ജോണി ലൂക്കോസിനുമാണ് ലഭിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്