മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പിക്നിക്ക് ജൂലൈ 26-ന്
Monday, July 21, 2014 8:02 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 26-ന് (ശനി) രാവിലെ 10 മുതല്‍ മൌണ്ട് പ്രോസ്പെക്ടസിലുള്ള ഡാംവുഡ് 2 പാര്‍ക്കില്‍ വച്ച് നടത്തുമെന്ന് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ അറിയിച്ചു.

പിക്നിക്കിനോടനുബന്ധിച്ച് വടംവലി മത്സരം, ബാസ്ക്കറ്റ് ബോള്‍, വിവിധ കായിക കലാ മത്സരങ്ങള്‍ നടത്തുന്നതാണ്. പിക്നിക്കിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അജി പിള്ള (847 899 1528). ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം