തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ഇഫ്താര്‍ സംഗമം നടത്തി
Monday, July 21, 2014 6:59 AM IST
കുവൈറ്റ് സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന (ടെക്സാസ് കുവൈറ്റ്) ഇഫ്താര്‍ സംഗമം നടത്തി. ജൂലൈ 18ന് (വെള്ളി) വൈകുന്നേരം 5.30 മുതല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കുവൈറ്റിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍, മീഡിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരേ സമയം എല്ലാവര്‍ക്കും നോമ്പ് തുറക്കാനും നമസ്കാരം നിര്‍വഹിക്കാനും വേദി തയാറാക്കിയിരുന്നു. പ്രസിഡന്റ് ബിജു സ്റീഫന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗം കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ ഭാരവാഹി ജനാബ് സമീര്‍ അലി മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. ജോസഫ്, നായര്‍ സര്‍വീസ് സൊസൈറ്റി അഡ്വൈസറി ബോര്‍ഡ് അംഗം മുരളി കൃഷ്ണന്‍, ചെസില്‍ രാമപുരം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ടെക്സാസ് കുവൈറ്റ് അഡ്വൈസറി ബോര്‍ഡ് അംഗം റെക്സി മുഖ്യ പ്രഭാഷകന് മൊമെന്റോ സമ്മാനിച്ചു. കുവൈറ്റില്‍ മരിച്ച സജിയുടെ കുടുംബത്തിനുള്ള ധനസഹായം ട്രഷറര്‍ രാജേഷ് ഗോപി അബാസിയ യൂണിറ്റ് കണ്‍വീനര്‍ ജോഹ്നി കുമാറിന് കൈമാറി.

പൊതുപരിപാടിയില്‍ ഇവന്റ് കോഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് നൌഷാദിനെ പ്രാര്‍ഥിക്കാന്‍ ക്ഷണിച്ചുകൊണ്ട് യോഗ നടപടികള്‍ ആരംഭിച്ചു. ടെക്സാസ് പ്രസിഡന്റ് ബിനു സുകുമാരന്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അരുണ്‍ രാജഗോപാലന്‍ സ്വാഗതം ആശംസിച്ചു. മീഡിയ കണ്‍വീനര്‍ അജ്മിണ്‍ അമീര്‍ കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്