സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകദിനം ജൂലൈ 24, 25, 27 തീയതികളില്‍
Monday, July 21, 2014 6:56 AM IST
ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക ദിനത്തോടനുബന്ധിച്ചു നടത്തി വരുന്ന വാര്‍ഷിക ധ്യാനയോഗം ജൂലൈ 24, 25, 27 (വ്യാഴം, വെള്ളി, ഞായര്‍) ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മുതല്‍ ഒമ്പതുവരെ ബര്‍നെസ് ബ്രിഡ്ജ് റോഡിലുള്ള പളളിയില്‍ നടക്കുമെന്ന് ഇടവക സെക്രട്ടറി സജി പി. ജോര്‍ജ് അറിയിച്ചു.

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും മുന്‍ മാര്‍ത്തോമ സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറിയുമായ റവ. ടി.സി. മാമന്‍ പ്രധാന പ്രാസംഗികന്‍ ആയിരിക്കും.

ജൂലൈ 27 ന് (ഞായര്‍) രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന ശുശ്രൂഷയും തുടര്‍ന്ന് പ്രസിഡന്റ് റവ. ഒ.സി കുര്യന്റെ അധ്യക്ഷതയില്‍ വിപുലമായ പരിപാടികളോടുകൂടി ഇടവക ദിനം ആഘോഷിക്കും. അന്നേ ദിവസം വൈകിട്ട് 6.30 മുതല്‍ 8.30 വരെ നടത്തുന്ന യോഗത്തോടുകൂടി ഇടവക നടത്തുന്ന കണ്‍വന്‍ഷന്റെ സമാപനം കുറിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി: 469 964 7494, സെക്രട്ടറി: 972 203 8421.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ