പാട്രിയ്റ്റ് മൂവി സ്റാര്‍ സ്കൈ മെക്കോള്‍ മരിച്ച നിലയില്‍
Monday, July 21, 2014 6:54 AM IST
ഹൂസ്റണ്‍: 2000 ല്‍ പുറത്തിറങ്ങിയ ഹിറ്റ് മൂവി പാട്രിയറ്റില്‍ മെല്‍ ഗിബ്സന്റെ ഇളയ മകളായി അസാമാന്യ അഭിനയ പാടവം കാഴ്ചവച്ച് സ്കൈ മെക്കേല്‍ (21) ഹൂസ്റ്റണിലുളള വസതിയില്‍ ശനിയാഴ്ച മരിച്ച നിലയില്‍ കണ്െടത്തിയതായി മാതാവ് ഹെലന്‍ മെക്കോള്‍ പത്രങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

വൈകിട്ട് മെക്കോള്‍ റൂമിലുളള ബഡില്‍ ഇരിക്കുന്നതു കണ്ടതായി ബോയ് ഫ്രണ്ട് പറഞ്ഞു. മരണകാരണം വ്യക്തമല്ലെങ്കിലും അപസ്മാര രോഗിയായതിനാല്‍ വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ പെട്ടെന്നുണ്ടായ രോഗം മൂലം മരിച്ചതാകാമെന്നാണ് നടിയും മാതാവുമായ ഹെലന്‍ പറഞ്ഞത്.

1999 ല്‍ ആറ് വയസുളളപ്പോള്‍ ദി സിഡാര്‍ ഹൌസ് റൂളിലാണ് ആദ്യമായി അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. പാട്രിയറ്റിലെ അഭിനയത്തോടെ മെക്കോള്‍ പ്രസിദ്ധയായി. അവസാനമായി 2012 ല്‍ ത്രില്ലര്‍ പടമായ സിക്ക് ബോയ്യിലാണ് അഭിനയിച്ചത്. ടെലിവിഷന്‍ സീരിയലിലും മെക്കോള്‍ അഭിനയിച്ചിരുന്നു. 1992 ല്‍ ഹൂസ്റ്റണിലായിരുന്നു സ്കൈ മെക്കോളിന്റെ ജനനം. ആദ്യമായി ഒരു ഫീച്ചര്‍ ഫിലിം നിര്‍മിക്കുന്നതിനുളള തയാറെടുപ്പിലായിരുന്നു മെക്കോള്‍ എന്ന് മാതാവ് ഹെലന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍