വാര്‍ഡ് ദിനാഘോഷം
Monday, July 21, 2014 6:40 AM IST
ഹൊങ്ങസാന്ദ്ര: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഇടവകയിലെ സെന്റ് തോമസ് വാര്‍ഡ് ദിനാഘോഷം നടത്തി. പൊതുസമ്മേളനത്തില്‍ വികാരി ഫാ. മാത്യു കോയിക്കര അധ്യക്ഷത വഹിച്ചു. കൈക്കാരന്‍മാരും മറ്റു വാര്‍ഡ് കൌണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. വാര്‍ഡ് ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായികമത്സരത്തിലെ വിജയികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. കോഓര്‍ഡിനേറ്റര്‍ ജേക്കബ്, കൌണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.