ലൈസി അലക്സ് പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍
Monday, July 21, 2014 4:47 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ളോബല്‍ കോര്‍ഡിനേറ്ററായി ലൈസി അലക്സിനെ തെരഞ്ഞെടുത്തതായി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയും, ഗായികയും, നര്‍ത്തകിയും, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഭാരവാഹികളിലൊരാളുമായ ലൈസിയുടെ മികച്ച സംഘടനാപാടവം പലമേഖലകളിലും ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവരുടെ സംഭാവനകള്‍ പ്രവാസി മലയാളി ഫെഡറേഷന് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസി അഭിപ്രായപ്പെട്ടു.

ഈ സ്ഥാനത്തേയ്ക്ക് തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷവതിയാണെന്നും, ഓഗസ്റില്‍ 15,16,17 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന ആഗോള കണ്‍വെന്‍ഷന്‍ പരിപാടികള്‍ മനോഹരമാക്കുവാന്‍ തന്നാലാവുംവിധം പരിശ്രമിക്കുമെന്നും ലൈസി പറഞ്ഞു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍