വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 27-ന്
Monday, July 21, 2014 4:45 AM IST
ഷിക്കാഗോ: വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 27-ന് ഞായറാഴ്ച ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടുന്നു. ജൂലൈ 27-ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന തിരുനാള്‍ വിശുദ്ധ കുര്‍ബാനയില്‍ തക്കല രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോയി ആലപ്പാട്ട്, മുന്‍ വികാരി ജനറാള്‍മാരായ ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. പ്രസംഗത്തിനും ലദീഞ്ഞിനും ശേഷം വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകുടി തിരുനാള്‍ സമാപിക്കും.

ഷിക്കാഗോയിലെ പാലാ, മീനച്ചില്‍ താലൂക്ക് നിവാസികള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥംവഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും വികാരി ഫാ. ജോയി ആലപ്പാട്ടും, അസി. വികാരി ഫാ. റോയി മൂലേച്ചാലിലും, പ്രസുദേന്തിമാരും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓഫീസ് (708 544 7250), റോയി മുളകുന്നം (847 363 0050), ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് (847 736 0438), സിബി പാറേക്കാട്ട് (847 209 1142), പയസ് സഖറിയാസ് (312 231 3345).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം