നായര്‍ കണ്‍വന്‍ഷനില്‍ യുവപ്രതിഭാ ഷോ അരങ്ങേറുന്നു
Saturday, July 19, 2014 8:44 AM IST
ഹില്‍ട്ടണ്‍ അലക്സാന്‍ഡ്രിയ: ഓഗസ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ഹില്‍ട്ടണ്‍ അലക്സാന്‍ഡ്രിയായില്‍ തുടക്കം കുറിക്കുന്ന നായര്‍ സംഗമം 2014ല്‍ യുവപ്രതിഭാ ഷോ അരങ്ങേറുന്നു

യുവജനങ്ങള്‍ക്ക് പരസ്പരം അറിയുവാനും ഒരു ബ്രഹത്തായ സുഹൃത് വലയത്തിന്റെ ഭാഗമാകുവാനും അവസരമൊരുക്കുന്നതാണ് പരിപാടി. സ്കൂള്‍ തലം മുതല്‍ ബിരുദവും ബിരുദാനന്തര പഠനവും നടത്തുന്ന വിദ്യാര്‍ഥികളെ ഇതിലുള്‍പ്പെടുത്തും. വിദ്യാഭ്യാസ മേഖലയിലും ഔദ്യോഗികതലങ്ങളിലും വ്യവസായ മേഖലയിലും പ്രാവീണ്യം നേടിയ യുവപ്രതിഭകളെ അവതരിപ്പിക്കുന്നത് ഷോയുടെ പ്രധാന ആകര്‍ഷണമാണ്.

സംസ്കാരം, വിശ്വാസം, ജീവിതരീതികള്‍, പാരമ്പര്യശൈലികള്‍ എന്നിവയില്‍ സാദൃശ്യം പുലര്‍ത്തുന്ന യുവതി-യുവാക്കള്‍ക്കിടയില്‍ നല്ലൊരു സുഹൃദ് ബന്ധം കെട്ടിപ്പെടുക്കാനും ജീവിത പങ്കാളിയെ കണ്െടത്തുവാനുമൊക്കെ അവസരമൊരുക്കാന്‍ വേദി സഹായിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ, പേര്, വിദ്യാഭ്യാസം, ജോലി, നാട്ടിലെ സ്വദേശം തുടങ്ങിയ വിവരങ്ങള്‍ ിീളിമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഷോയില്‍ പങ്കെടുക്കുവാനും പരസ്പരം പരിചയപ്പെടാനും സാധിക്കും. അമേരിക്കക്ക് പുറത്തുള്ളവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ 267 575 7333, സനില്‍ ഗോപി 301 379 6095.