'കിയ' അല്‍ഖോബാര്‍ ചാപ്റ്ററിന് പുതിയ സാരഥികര്‍
Saturday, July 19, 2014 8:38 AM IST
അല്‍ഖോബാര്‍: കഴിഞ്ഞ ആറു വര്‍ഷമായി കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കണ്ണൂര്‍ ഇസ്ലാമിക് അസോസിയേഷന്‍ (കിയ) അല്‍ഖോബാര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അബ്ദുള്‍ നാസര്‍ മാഹി (പ്രസിഡന്റ), അഫ്സല്‍ ഹുസൈന്‍ (ജനറല്‍ സെക്രട്ടറി), സിറാജ് കക്കാട് (ട്രഷറര്‍), സയീം അലി, പര്‍വീസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), റഹീം, സമീര്‍ പുന്നോല്‍ (ജോ. സെക്രട്ടറി). ഡോ. മുഷ്താഖ്, റിയാസ് മാഹി (മുഖ്യ രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

അപ്സര ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമത്തിനുശേഷം നടന്ന എക്സിക്യുട്ടീവ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം