ജനക്പുരി സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
Saturday, July 19, 2014 8:32 AM IST
ന്യൂഡല്‍ഹി: ജനക്പുരി സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ജൂലൈ 18ന് (വെള്ളി) വൈകുന്നേരം നടന്ന കൊടിയേറ്റുകര്‍മ്മം ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോണ്‍ മൈലംവേലില്‍, ഫാ. മാത്യു മൂത്തശേരി, ഫാ. മാത്യു പാറപ്ളാക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേനയും വചന പ്രഘോഷണവും ജൂലൈ 11 മുതല്‍ നടന്നുവരുന്നു.

19ന് (ശനി) നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പൊതുസമ്മേളനവും കലാപരിപാടികളും നടന്നു. പൊതുസമ്മേളനത്തില്‍ ദ്വാരക എംഎല്‍എ പ്രദ്യുമ്നന്‍ രാജ്പുല്‍ അധ്യക്ഷത വഹിച്ചു.

പ്രധാന തിരുനാള്‍ ദിനമായ 20ന് (ഞായര്‍)ആഘോഷമായ തിരുനാള്‍ കുര്‍ബാന, വനചസന്ദേശം, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.