നായര്‍ സംഗമത്തോടനുബന്ധിച്ച് ചെണ്ടമേള മത്സരവും തിരുവാതിര കളി മത്സരവും
Saturday, July 19, 2014 6:36 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ വാഷിംഗ്ടണ്‍ ഡിസിക്കടുത്തുള്ള ഹില്‍റ്റണ്‍ അലക്സാന്‍ട്രിയ ഹോട്ടലില്‍ അരങ്ങേറുന്ന 2014 നായര്‍ സംഗമത്തില്‍ ചെണ്ടമേള മത്സരം സംഘടിപ്പിക്കുന്നു. പദ്മനാഭ എവര്‍ റോളിംഗ് ട്രോഫി കൂടാതെ കാഷ് അവാര്‍ഡും നല്‍കുന്നു. ടീം രജിസ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപിയെയോ, സെക്രട്ടറി സുധ കര്‍ത്തയെയോ വിളിക്കുക. രജിസ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ് രണ്ട് ആയിരിക്കും.

നായര്‍ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാതിര കളി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുന്നവര്‍ക്ക് സ്വാതി തിരുനാള്‍ എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരും ഓഗസ്റ് രണ്ടിന് മുമ്പ് രജിസ്റര്‍ ചെയ്തിരിക്കണം. കഴിഞ്ഞ സംഗമത്തില്‍ നടന്ന തിരുവാതിര കളി മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ടീം ആണ് വിജയികളായത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സനില്‍ ഗോപി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 301 760 4549, രമേശന്‍ പിള്ള (പ്രസിഡന്റ്) 571 327 6687, സുധ കര്‍ത്താ (സെക്രട്ടറി) 2675757333, ജയപ്രകാശ് നായര്‍ (വൈസ് പ്രസിഡന്റ്) 845 507 2621.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ