ഐഎന്‍ഒസി ലയന സമ്മേളനം ആവേശോജ്വലമായി
Friday, July 18, 2014 9:37 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി -ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ലയന സമ്മേളനം വന്‍ വിജയമായി. യുണൈറ്റഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ സംഘടന വിവിധ സംസ്ഥാനങ്ങളിലായി നിരവധി വര്‍ഷങ്ങളായി വിപുലമായി രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോണ്‍ഗ്രസ് അനുഭാവ സംഘടനയാണ്. ഗുര്‍മീത് സിംഗ് ദേശീയ പ്രസിഡന്റാണ്.

ജൂലൈ 13-ന് ഞായറാഴ്ച 7 മണിക്ക് റിച്ച് റിച്ച് പാലസില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത ചടങ്ങില്‍ മുന്‍ പഞ്ചാബ് മന്ത്രി കെ.കെ. ബാവാ, ഡാക്കാ സാഹിബ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രാജാ വാറിംഗ് എം.എല്‍.എയുടെ ആവേശോജ്വലമായ പ്രസംഗം സദസിനെ നിശബ്ദമാക്കി. കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സംസ്കാരവും പാരമ്പര്യവും പേറി പ്രവാസി നാട്ടില്‍ ജീവിക്കുന്ന നിങ്ങളുടെ പ്രതിബദ്ധയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധ് പ്രകാശ് സിംഗിന്റെ മികവുറ്റ നേതൃപാടവമാണ് സംഘടനയ്ക്ക് സംഘടനയിലേക്ക് ലയിക്കാന്‍ ഇതര കോണ്‍ഗ്രസ് സംഘടനകള്‍ക്ക് സാധിക്കുന്നത്. ചെറു ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സംഘടനകള്‍ ഐ.എന്‍.ഒ.സി യില്‍ ലയിക്കാന്‍ ആഹ്വാനം ചെയ്തു.

വിര്‍ജീനയ, മേരിലാന്റ്, പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് എന്നിവടങ്ങളില്‍ നിന്നായി ധാരാളം പേര്‍ പങ്കെടുത്തു.

ശുദ്ധ് പ്രകാശ് സിംഗ് തന്റെ പ്രസംഗത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു. കേരളാ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ആര്‍.വി.പി സജി ഏബ്രഹാം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് റവ. വര്‍ഗീസ് ഏബ്രഹാം, സെക്രട്ടറി ജോയി ഇട്ടന്‍, പെന്‍സില്‍വേനിയ ചാപ്റ്ററില്‍ നിന്ന് അലക്സ് തോമസ്, ഈപ്പന്‍ മാത്യു, ജോര്‍ജ് ഉമ്മന്‍ (ന്യൂയോര്‍ക്ക്), ജോര്‍ജുകുട്ടി, ജോര്‍ജ് പാടിയേടത്ത്, തമ്പി ജോസഫ്, ജോര്‍ജുകുട്ടി ഉമ്മന്‍ തുടങ്ങി ധാരാളം പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം