മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Friday, July 18, 2014 9:34 AM IST
ന്യൂയോര്‍ക്ക്്: മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ് (ബാബു-75)ന്യൂയോര്‍ക്കില്‍ നിര്യാതനായി. മാവേലിക്കര കൊമ്പശേരില്‍ പരേതരായ ഡേവിഡ് - ചിന്നമ്മ ദമ്പതികളുടെ പുത്രനാണ്.

ന്യൂയോര്‍ക്ക് വാലികോട്ടേജ് ട്രിനിറ്റി സിഎസ്ഐ ചര്‍ച്ച് അംഗമാണ്. കോട്ടയം സ്വദേശിയായ മേരി ഡാനിയേല്‍ (ആലീസുകുട്ടി)ആണ് ഭാര്യ. മക്കള്‍: ബീന, ബിജോയ്, ബിന്ദു. മരുമക്കള്‍: നെബു, സ്റാന്‍ലി, സാബ. സഹോദരങ്ങള്‍: പരേതനായ ജോസഫ് ഡേവിഡ്, ചേച്ചമ്മ, മാത്യു, അന്നമ്മ റിച്ചാര്‍ഡ്, സാറാമ്മ ഡേവിഡ്, വര്‍ഗീസ് കെ. ഡേവിഡ്.

1984 ല്‍ കുടുംബസമേതം അമേരിക്കയിലെത്തി. കെമിസ്റ്, സ്കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. അമേരിക്കയിലെ സിഎസ്ഐ സഭയുടെ പ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായിരുന്നു. ഇന്ത്യയില്‍ അധ്യാപകനായും ആര്‍മി ഉദ്യോഗസ്ഥനായും വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്തുത്യര്‍ഹമായ സേവനത്തിന് നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.

പൊതുദര്‍ശനം ജൂലൈ 19 -ാം തീയതി ശനിയാഴ്ച വൈകുന്നേരം രണ്ടു മുതല്‍ നാലു വരെയും അഞ്ചുമുതല്‍ എട്ടുവരെയും ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (70 സീഡര്‍ ലെയ്ന്‍, ടീനെക്ക്, ന്യൂജഴ്സി). ശുശ്രൂഷകള്‍ക്ക് ബിഷപ് ജോര്‍ജ് നൈനാന്‍ നേതൃത്വം നല്‍കുന്നതാണ്. സംസ്കാരം കേരളത്തിലാണ് നടക്കുക. മാവേലിക്കര സിഎസ്ഐ ക്രൈസ്റ് ചര്‍ച്ചില്‍ ആണ് സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ടി. മാത്യു - 201 925 5763, ബിജോയ് ഡാനിയേല്‍ - 845 694 8457, പ്രദീപ് വര്‍ഗീസ് - 973 423 0042.