മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ നൃത്ത മത്സരം സഘടിപ്പിക്കുന്നു
Friday, July 18, 2014 7:57 AM IST
ഡംഡിനോഗ്: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (എംഎവി) ഓള്‍ ഓസ്ട്രേലിയ ഇന്ത്യന്‍ സെമി ശാസ്ത്രീയ സംഘ നൃത്തമത്സരം 2014 സംഘടിപ്പിക്കുന്നു. ഓഗസ്റ് 16ന് (ശനി) രാവിലെ 10 മുതല്‍ ഡംഡിനോഗിലെ ക്ളെടോണിലാണ് മത്സരം.

സീനിയര്‍ വിഭാഗത്തില്‍ (13 വയസിനു മുകളിലുള്ളവര്‍ക്ക്) ശാസ്ത്രീയ വിഭാഗത്തിലും തിരുവാതിര കളിയിലും ജൂണിയര്‍ വിഭാഗത്തില്‍ ( 13 വയസിനു താഴെയുള്ളവര്‍ക്ക്) ശാസ്ത്രീയ വിഭാഗത്തിലുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

രജിസ്ട്രേഷന്‍ ഓരോ വിഭാഗത്തിനും നൂറ് ഡോളറാണ് ഫീസ്. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് യഥാക്രമം 501 ഡോളറും 151 ഡോളറും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് 0425 007 704, പ്രതീഷ് 0431 135 452, ശിളീ@ാമ്മൌൃമഹശമ.രീാ.മൌ

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍