മലങ്കര കത്തോലിക്കാസഭ റീജിയണല്‍ കോണ്‍ഫറന്‍സുകള്‍
Friday, July 18, 2014 7:42 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര സഭയെ സംബന്ധിച്ച് വരും നാളുകള്‍ അനുഗ്രഹത്തിന്റെ ദിനങ്ങളാണ്. അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സുകള്‍ സഭയുടെ കൂടിവരവിനെ വിശ്വാസദീപ്തമാക്കുന്നു. മൂന്ന് സ്ഥലങ്ങളിലായാണ് ഈ വര്‍ഷം റീജിയണല്‍ കോണ്‍ഫറന്‍സുകള്‍ നടക്കുന്നത്. ന്യൂയോര്‍ക്ക്, ഡാളസ്, കാഡഡ എന്നിവിടങ്ങളിലായാണ് കോണ്‍ഫറന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ് 9, 10 തീയതികളില്‍ നോര്‍ത്ത് ഈസ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍ നടക്കുന്നത്. വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളിലെ ഇടവകകളുടെ കൂടിവരവാണ് ന്യൂയോര്‍ക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്തമായ ക്ളാസുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നാണ് റിസോഴ്സ് പേഴ്സണ്‍സ് കോണ്‍ഫറന്‍സിനെത്തുന്നത്. അല്‍മായ നേതൃത്വവും വൈദീകരും സന്യസ്തരുമടങ്ങുന്ന ആത്മീയ ഉപദേശകരും കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്