ബ്രോങ്ക്സ് ഫൊറോന ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 27ന്
Friday, July 18, 2014 7:41 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 27ന് (ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മികരായിരിക്കും. ജോജി ഞാറകുന്നേലാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി. മലയാളികളുടെ സ്വന്തം വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി