ഐഐസി ഇഫ്താര്‍ സമ്മേളനം സാല്‍മിയയില്‍ ജൂലൈ 18ന്
Friday, July 18, 2014 7:39 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹവല്ലി സോണ്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സമ്മേളനം വെള്ളി വൈകുന്നേരം 4.30ന് സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഹാളില്‍ നടക്കും.

ദി ട്രൂത്ത് സംസ്ഥാന ഡയറക്ടര്‍ അബ്ദുറഷീദ് സുല്ലമി ഉഗ്രപുരം, ഷേഖ് മുഹമ്മദ് നഖ്വി (ഐപിസി) തുടങ്ങി പ്രമുഖര്‍ സംസാരിക്കും. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ യൂണിറ്റുകളില്‍ നിന്നും സംഗമത്തിലേക്ക് വാഹനസൌകര്യം ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് 65829673, 55690937, 90026210.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍