ജോര്‍ജ് ഓലിക്കല്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്
Friday, July 18, 2014 7:38 AM IST
ഫിലാഡല്‍ഫിയ: ജോര്‍ജ് ഓലിക്കല്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംഘാടകന്‍, നാടക കലാകാരന്‍, പത്രലേഖകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ മുദ്രപതിപ്പിച്ച ഓലിക്കലിന്റെ തെരഞ്ഞെടുപ്പില്‍ പമ്പാ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു.

ന്യൂജേഴ്സി, പെന്‍സില്‍വേനിയ മേഖലകളുടെ ചുമതലയാണ് ജോര്‍ജ് ഓലിക്കനുള്ളത്. പമ്പാ മലയാളി അസോസിയേഷന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍, രണ്ടുതവണ പമ്പാ പ്രസിഡന്റ്, ട്രൈസ്റേറ്റ് കേരള ഫോറം സ്ഥാപക നേതാക്കളിലൊരാള്‍, ട്രൈസ്റേറ്റ് കേരള ഫോറം മുന്‍ ചെയര്‍മാന്‍ ഐഎസിഎ മുന്‍ പ്രസിഡന്റ് മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍, ഫൊക്കാന മുന്‍ നാഷണല്‍ കമ്മിറ്റി മെംബര്‍, ഫൊക്കാന മുന്‍ അസോസിയേറ്റ് ട്രഷറര്‍, ഫൊക്കാന സ്പെല്ലിംഗ് ബി റീജിയണല്‍ ഡയറക്ടര്‍, പമ്പ-ഫൊക്കാന-ട്രൈസ്റേറ്റ് കേരള ഫോറം സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിവിധ വര്‍ഷങ്ങളിലെ മികച്ച സാമൂഹ്യ സേവകനുള്ള പുരസ്കാര ജേതാവ്, കേരള സംഗീത നാടക അക്കാഡമി വൈസ് ചെയര്‍മാന്‍, ടി.എം ഏബ്രഹാം രചിച്ച യയാതി നാടകത്തിലെ യയാതി യെ അവതരിപ്പിച്ച് മികച്ച നടനുള്ള പുരസ്കാര ജേതാവ്, 150 സ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട മദര്‍ തെരേസ നാടകം ഫിലാഡല്‍ഫിയായില്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കാന്‍ സോഫി നടവയലിനൊപ്പം പ്രവര്‍ത്തിച്ച നാടക സംവിധായകന്‍, കഥാകൃത്ത്, വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം സയന്റിസ്റ് എന്നീ നിലകളില്‍ സാര്‍ഥകമാണ് കഴിഞ്ഞ 22 വര്‍ഷത്തെ സാമൂഹിക സേവന മികവിനുടമയായ ജോര്‍ജ് ഓലിക്കലിന്റെ പ്രവര്‍ത്തനരംഗമെന്ന് മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്ളായില്‍ പറഞ്ഞു.