മൈക്രോ സോഫ്റ്റ് 18,000 ജീവനക്കാരെ പിരിച്ചു വിടുന്നു
Friday, July 18, 2014 7:37 AM IST
സിയാറ്റില്‍: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോ സോഫ്റ്റിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ലെ ഓഫിനുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ജൂലൈ 17 ന് (വ്യാഴം) സിഇഒ സത്യ നഡെല്ല അറിയിച്ചു.

കമ്പനിയുടെ ആകെയുളള വര്‍ക്ക് ഫോഴ്സില്‍ 14 ശതമാനം കുറവാണ് ഈ ലെഓഫിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 13,000 ജോലി ഒഴിവാക്കുന്നതിനുളള നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും ആറു മാസത്തിനകം ശേഷിക്കുന്ന 5000 ന്റേയും പൂര്‍ത്തിയാക്കുമെന്നും സിഇഒ പറഞ്ഞു.

സോഫ്റ്റ് വെയര്‍ കമ്പനിയായ നോക്കിയ ഏറ്റെടുത്തതാണ് ജോലിക്കാരുടെ എണ്ണം വര്‍ധിക്കുവാനിടയായത്. 7.5 ബില്യണ്‍ ഡോളറിനാണ് നോക്കിയ മൈക്രോ സോഫ്റ്റ് വാങ്ങിയത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മറ്റു ജോലികള്‍ കണ്െടത്തുന്നതിന് സഹായിക്കുമെന്ന് സിഇഒ പറഞ്ഞു.

മൈക്രോ സോഫ്റ്റിന്റെ ലെ ഓഫ് ഇന്ത്യക്കാരേയും പ്രത്യേകിച്ചു കേരളത്തില്‍ നിന്നുളള വരെയും സാരമായി ബാധിക്കും. നൂറു കണക്കിന് മലയാളികളാണ് അമേരിക്കയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും മൈക്രോ സോഫ്റ്റിനുവേണ്ടി ജോലി ചെയ്യുന്നത്. പ്രഫഷണലുകള്‍ ഉള്‍പ്പെടെയുളളവരെ ലെ ഓഫ് ബാധിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍