2014 നായര്‍ സംഗമത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പങ്കെടുക്കും
Friday, July 18, 2014 4:15 AM IST
ന്യൂയോര്‍ക്ക്: നായര്‍ സംഗമം 2014 ഓഗസ്റ് 8,9,10 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള ഹില്‍റ്റണ്‍ അലക്സാണ്ര്ടിയ ഹോട്ടലില്‍ അരങ്ങേറുമ്പോള്‍ മുഖ്യാതിഥികളില്‍ ഒരാളായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ അനിഷേധ്യ നേതാവുമായ ഒ. രാജഗോപാല്‍ പങ്കെടുക്കും. നായര്‍ സംഗമത്തില്‍ അദ്ദേഹത്തെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിനെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നത് വളരെ അഭിമാനകരമാണെന്ന് പ്രസിഡന്റ് രമേശന്‍ പിള്ള പറഞ്ഞു. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പേട്രന്‍ കൂടിയായ മന്മഥന്‍ നായരുടെ പരിശ്രമത്തിലൂടെയാണ് രാജഗോപാലിനെ നായര്‍ സംഗമത്തില്‍ പങ്കെടുപ്പിക്കുവാന്‍ കഴിയുന്നത്. രാജഗോപാലിനെ കൂടാതെ സുപ്പര്‍ സ്റാര്‍ സുരേഷ് ഗോപി, സുപ്രസിദ്ധ പിന്നണി ഗായകന്‍ വേണുഗോപാല്‍, സ്വാമി ഉദിത് ചൈതന്യജി, മണ്ണടി ഹരി എന്നിവരുടെ സാന്നിധ്യം കൊണ്ട് ഈ നായര്‍ സംഗമം ധന്യമാവും.

ഇനിയും രജിസ്റര്‍ ചെയ്യാത്ത സമുദായാംഗങ്ങള്‍ എത്രയും വേഗം രജിസ്റര്‍ ചെയ്ത് ഈ സംഗമം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സനില്‍ ഗോപി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍)301 760 4549, രമേശന്‍ പിള്ള (പ്രസിഡന്റ്) 571 327 6687, സുധ കര്‍ത്താ (സെക്രട്ടറി) 2675757333, ജയപ്രകാശ് നായര്‍ (വൈസ് പ്രസിഡന്റ്) 845 507 2621.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍