മലങ്കര കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷനും മാര്‍ ഈവാനിയോസ് ദിനാചരണവും
Friday, July 18, 2014 4:15 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര കത്തോലിക്കരെ സംബന്ധിച്ച് അനുഗ്രഹത്തിന്റെ ദിനങ്ങളായിരുന്നു ജൂലൈ മാസം 11 മുതല്‍ 13 വരെ. ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് പതിവായി നടത്തിവരുന്ന മലങ്കര കത്തോലിക്കാ ബൈബിള്‍ കണ്‍വന്‍ഷന്‍ വളരെ അനുഗ്രഹപ്രദമായിരുന്നു.

ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. ജോസ് മുളങ്ങാട്ടില്‍ അച്ചനായിരുന്നു ധ്യാനത്തിന് നേതൃത്വം നല്‍കിയത്. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം ആളുകള്‍ ധ്യാത്തില്‍ സംബന്ധിക്കാന്‍ ന്യൂയോര്‍ക്കിലെ മലങ്കര കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തി.

ജൂലൈ 13-ന് ഞായറാഴ്ച അഭിവന്ദ്യ തോമസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മബലി അര്‍പ്പിക്കപ്പെട്ടു. ബലിയര്‍പ്പണത്തിനുശേഷം തിരുമേനിയെ അനുസ്മരിച്ചുകൊണ്ടുള്ള പ്രഭാഷണം എക്സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കോച്ചേരി നടത്തി. വൈദീകരും സന്യസ്തരും അത്മായരും ഉള്‍പ്പടെ വന്‍ ജനസമൂഹം മാര്‍ ഈവാനിയോസ് ദിനാചരണത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം