കാപ്സിന്റെ മെഡിക്കല്‍ ക്യാമ്പ് വന്‍വിജയം
Thursday, July 17, 2014 9:20 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ളിക് സര്‍വീസ് (ഇഅജട) സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12ന് (ശനി) രാവിലെ 9.30 മുതല്‍ സ്റോഫോര്‍ഡിലെ ന്യൂ ഇന്ത്യാ ഗ്രോസേര്‍സ് ബില്‍ഡിംഗ് ഹാളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പും സൌജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും അത്യന്തം മാതൃകാപരവും വിജയകരവുമായി. രോഗചികിത്സക്കും നിവാരണത്തിനും അശരണര്‍ക്കും ആലംബഹീനര്‍ക്കും സാധാരണക്കാര്‍ക്കും പ്രാഥമികമായ അറിവും മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഒരു മെഡിക്കല്‍ ക്യാമ്പായിരുന്നു അത്. മതിയായ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ പ്രായമായ വ്യക്തികള്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കും ഒരു അനുഗ്രഹവും ആശ്വാസവുമായിരുന്നു കാപ്സിന്റെ ഈ സൌജന്യ മെഡിക്കല്‍ ക്യാമ്പ്. ഗ്രെയിറ്റര്‍ ഹൂസ്റന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് പൊതുജനങ്ങളാണ് സൌജന്യ മെഡിക്കല്‍ സേവനത്തിനായി ക്യാമ്പിലെത്തിയത്.

റവ.ജോണ്‍ തോമസിന്റെ ഈശ്വരപ്രാര്‍ഥനക്കുശേഷം കാപ്സിന്റെ പ്രസിഡന്റ് നൈനാന്‍ മാത്തുള്ള മെഡിക്കല്‍ ക്യാമ്പിനെത്തിയ സദസിനെയും മെഡിക്കല്‍ സേവനം നല്‍കുന്നതിനായെത്തിയ ഫിസിഷ്യന്‍സ്, നഴ്സസ്, വിവിധ മെഡിക്കല്‍ ടെക്നീഷ്യന്‍സിനേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഡോ. കേശവന്‍ ഷാന്‍ ആരോഗ്യവും രോഗനിവാരണ നിരോധന മാര്‍ഗങ്ങളെപ്പറ്റി സെമിനാര്‍ നടത്തുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഡോ. മനു ചാക്കോ മെഡിക്കല്‍ ടീമിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വിവിധ ആരോഗ്യമേഖലയിലെ സ്പെഷ്യലൈസ് ചെക്കപ്പിനായി, റജിസ്ട്രേഷന്‍, ബ്ളഡ് ടെസ്റ്, ലാബ്, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്മെന്റ്, എന്റൊക്രിനോളജി, ഡയബറ്റിസ് തുടങ്ങിയവക്കായി റൂമുകളും ബൂത്തുകളുമുണ്ടായിരുന്നു.

ഇന്ത്യന്‍ നഴ്സസിന്റെ ഒരു വന്‍നിരതന്നെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മെഡിസിന്‍ വേണ്ടവര്‍ക്ക് ഹൂസ്റനിലെ പി.ആര്‍. ഫാര്‍മസി സൌജന്യമായി മരുന്നുകള്‍ നല്‍കി. ഡോ. കേശവന്‍ ഷാന്‍, ഡോക്ടര്‍ മനു ചാക്കോ, ഡോ. മൈക്കിള്‍ ഹീലിംഗ്, ഡോ. ഷാന്‍സി ജേക്കബ്, ഡോ. മൂല്‍ നീഗം തുടങ്ങിയ പ്രമുഖ ഫിസിഷ്യന്മാര്‍ പരിശോധനയും ഉപദേശങ്ങളും നല്‍കുകയും മരുന്നുകള്‍ കുറിക്കുകയും ചെയ്തു. കൂടുതല്‍ ഉപദേശങ്ങളൊ രോഗചികിത്സയൊ വേണ്ടവരെ ഇന്ത്യന്‍ ഡോക്ടേര്‍സ് ചാരിറ്റി ക്ളിനിക്കിലേക്ക് (കഉഇ ഇഘകചകഇ ഒഛഡടഠഛച) റഫര്‍ ചെയ്തു.

തോമസ് മാത്യു, ജിജൊ ജോസഫ്, റോസമ്മ ഫിന്നി തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ഈ സംരഭത്തെ സഹായിച്ചവരാണ്. സേവനത്തിന്റെ അംഗീകാരമായ വിശിഷ്ട സേവന സര്‍ട്ടിഫിക്കറ്റുകള്‍ മെഡിക്കല്‍ വിദഗ്ധന്മാര്‍ക്ക് നല്‍കി ഇഅജട ആദരിച്ചു. സന്നിഹിതരായ ഏവര്‍ക്കും പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി.

നൈനാന്‍ മാത്തുള്ള, ഷിജിമോന്‍ ഇഞ്ചനാട്ട്, ഏബ്രഹാം തോമസ്, ഏബ്രഹാം നെല്ലിപള്ളില്‍, സാമുവല്‍ മണ്ണന്‍കര, തോമസ് തൈയില്‍, പൊന്നുപിള്ള, റെനി കവലയില്‍, ജോണ്‍ വര്‍ഗീസ്, കെ.കെ. ചെറിയാന്‍ തുടങ്ങിയവര്‍ കാപ്സിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ഹൂസ്റണിലെ സാമൂഹ്യ-സാംസ്ക്കാരിക-രാ

ഷ്ട്രീയ-മാധ്യമ രംഗത്തെ പല പ്രമുഖരും ഈ മെഡിക്കല്‍ ക്യാമ്പിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. മറ്റു സംഘടനകള്‍ക്ക് പ്രചോദനവും മാതൃകയുമായി കാപ്സിന്റെ മെഡിക്കല്‍ ക്യാമ്പ് ഒരു വന്‍വിജയമായി കലാശിച്ചു.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്