നോയിഡയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 27 വരെ
Thursday, July 17, 2014 9:14 AM IST
ന്യൂഡല്‍ഹി: നോയിഡ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 27 വരെ ആഘോഷിക്കുന്നു. 18 (വെള്ളി) മുതല്‍ ദിവസവും വൈകുന്നേരം 7.30ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫരീദാബാദ് രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ജിറ്റോ തോട്ടുങ്കല്‍ കാര്‍മികത്വം വഹിക്കും.

27ന് (ഞായര്‍) വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മയൂര്‍ വിഹാര്‍ ഫൊറോന വികാരി ഫാ. റെന്‍സന്‍ തെക്കിനേഴത്ത് കാര്‍മികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകം 'പ്രായം മറന്ന പാഠം', സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്