കോയിപ്പുറം മട്ടക്കല്‍ കുടുംബയോഗം കുടുംബസംഗമം നടത്തി
Thursday, July 17, 2014 9:11 AM IST
ഡാളസ്: കോയിപ്പുറം മട്ടക്കല്‍ കുടുംബയോഗം ജൂലൈ നാലു മുതല്‍ ആറു വരെ ടെക്സസിലെ വാക്സഹാചില്‍ നടത്തി. നാലിന് വൈകുന്നേരം തടന്ന പൊതു സമ്മേളനം രക്ഷാധികാരി കുറ്റിക്കാട്ട് ഇടിച്ചാണ്ടി (ന്യൂയോര്‍ക്ക്) ഉദ്ഘാടനം ചെയ്തു. പി.വി വര്‍ഗീസിന്റെ (ഫ്ളോറിഡ) പ്രാര്‍ഥനകള്‍ക്കുശേഷം സെക്രട്ടറി ജോര്‍ജ് ചെമ്പനാല്‍ ആഗതരായവര്‍ക്ക് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുടുംബയോഗം പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ജോ. സെക്രട്ടറി മാത്യു വര്‍ഗീസ് കുടുംബയോഗ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനോഷ് തോമസ്, ഷാജി വര്‍ഗീസ് എബി മാത്യു, സുബി ഫിലിപ്പ്, രാജന്‍ ജോര്‍ജ്, മേരി ഏബ്രഹാം, സുജ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് സമൂഹഗാനം ആലപിച്ചു. പി.എം മാത്യു വേദപുസ്തകം ആധാരമാക്കി പ്രസംഗിച്ചു. പ്രസാദ് മാത്യു കുറ്റിക്കാട്ട് കേരളത്തിലെ കുടുംബയോഗത്തിന്റെ ഉപഹാരം പ്രസിഡന്റിനു കൈമാറി. 70 വയസിനു മുകളില്‍ പ്രായമുള്ളവരെ പൊന്നാട നല്‍കി ആദരിച്ചു. എ.വി തോമസിന്റെ പ്രാര്‍ഥനയോടെ ആദ്യദിവസത്തെ പരിപാടികള്‍ അവസാനിച്ചു.

ശനിയാഴ്ച രാവിലെ മുതല്‍ വിവിധ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. വൈകുന്നേരം നടന്ന കലാപരിപാടിയില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ അരേങ്ങേറി. നിഷ വിക്ടര്‍, കെ.വി വര്‍ഗീസ് ജോര്‍ജ്, ജെയിംസ് മാത്യു, എല്‍സ ചെമ്പനാല്‍, ഷീല വര്‍ഗീസ്, ഗ്രേസ് മാത്യു, ഷിബു ഈശോ, ജോര്‍ജ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബോളിവുഡ് ഡാന്‍സ്, മോണോ ആക്ട്, സ്കിറ്റ്, കാവാലി സോംഗ്, വില്ല്പാട്ട് എന്നിവ പരിപാടികളുടെ ഭാഗമായിരുന്നു. ഏബ്രഹാം മണലില്‍ (കാലിഫോര്‍ണിയ), അലക്സാണ്ടര്‍ തോമസ്, ഡോ. സാന്‍സി, മിഷീല്‍, ക്രിസ്റീന, റ്റെല്‍സ, ഹന്നാ, ഡാനി, റൂബി ഫിലിപ്പോസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് കുടുംബാംഗമായ പ്രഫ. സോമന്‍ ജോര്‍ജ്, ജോണ്‍ മാത്യു രാജന്‍ ജോര്‍ജ്, ഏബ്രഹാം കോശി, ഏബ്രഹാം മണലില്‍, ഷാജി വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, പ്രസാദ് മാത്യു, ഇടിച്ചാണ്ടി കുറ്റിക്കാട്ട്, ജൈസണ്‍ ഫിലിപ്പോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഞായറാഴ്ച നടന്ന പ്രാര്‍ഥനാ യോഗത്തില്‍ റവ. എ.എം ജോര്‍ജുകുട്ടി മുഖ്യപ്രഭാഷണം നടത്തി. എബി ചെമ്പനാലും ടീമും ഗാനങ്ങള്‍ ആലപിച്ചു. എ.വി ഫിലിപ്പോസിന്റെ പ്രാര്‍ഥനയോടുകൂടി സമ്മേളനം സമാപിച്ചു.

അടുത്ത കുടുംബസംഗമം 2017 ഓഗസ്റില്‍ ഹൂസ്റണില്‍ നടക്കും. പ്രസിഡന്റായി ജെയിംസ് മാത്യുവിനെയും സെക്രട്ടറിയായി അലക്സാണ്ടര്‍ തോമസിനെയും ട്രഷററായി എ.വി ഫിലിപ്പോസിനെയും തെരഞ്ഞെടുത്തു.