വൈദീക സന്യസ്ത വാര്‍ഷിക ധ്യാനം സംഘടിപ്പിച്ചു
Thursday, July 17, 2014 9:09 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള വാര്‍ഷിക ധ്യാനം ഈ വര്‍ഷവും റോക്ലാന്റിലെ സ്റോണി പോയിന്റ് ഡോണ്‍ ബോസ്കോ റിട്രീറ്റ് സെന്ററില്‍ നടന്നു.

എക്സാര്‍ക്കേറ്റില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകര്‍ ധ്യാനത്തില്‍ പങ്കെടുത്തു. ഫാ. ജോസ് മുളങ്ങാട്ടില്‍ എംസിബിഎസ് ധ്യാനം നയിച്ചു. തങ്ങളെതന്നെ നവീകരിക്കാനും മുറ്റുള്ളവരെ വിശുദ്ധിയിലേക്ക് ആനയിക്കാനുമുള്ള പ്രചോദനമായിരുന്നു ഈ ധ്യാനവേദി. തോമസ് മാര്‍ യൌസേബിയോസ് തിരുമേനിയും മോണ്‍. പീറ്റര്‍ കോച്ചേരിയും ധ്യാന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സന്യാസിനികള്‍ക്കുള്ള ധ്യാനവും നടന്നു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്