ബ്രദര്‍ ജെറി മാത്യുവിന് ഹെവുപ്പദിയോക്നോ പട്ടം നല്‍കി
Thursday, July 17, 2014 9:09 AM IST
അമേരിക്കയിലെ മലങ്കര കത്തോലിക്ക എക്സാര്‍ക്കേറ്റിലെ ബ്രദര്‍ ഗീവര്‍ഗീസ് പുതുപറമ്പിലിന് ഹെവുപ്പദിയോക്നോ പട്ടം നല്‍കി. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മ്സമറോനോ, കോറുയോ പട്ടങ്ങള്‍ നല്‍കിയിരുന്നു.

ജൂലൈ 10ന് (വ്യാഴം) വൈദീകരുടെ ധ്യാന സമാപന സമ്മേളനത്തില്‍ തോമസ് മാര്‍ യൌസേബിയോസ് തിരുമേനിയില്‍നിന്നാണ് ബ്രദര്‍ ജെറി ഹെവുപ്പദിയോക്നോ പട്ടം സ്വീകരിച്ചത്. ശുശ്രൂഷാ പൌരോഹിത്യത്തിലേക്ക് പ്രവേശിക്കാന്‍ രൂപീകരണ പ്രക്രിയയിലായിരിക്കുന്ന ബ്രദറിന് ഇത് പുതിയൊരു കൃപാചൈതന്യവും ദൈവിക വൃത്തിയോടുള്ള വളരെ അടുത്ത ഒരു ക്ഷണവുമാണ്.

ബ്രദര്‍ ജെറി ഡിട്രോയിറ്റ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തോമസ് മാത്യു - ഗ്രേസി ദമ്പതികളുടെ മകനാണ്. ന്യൂയോര്‍ക്കിലെ ഡണ്‍വുഡി സെന്റ് ജോസഫ് സെമിനാരിയില്‍ മൂന്നാംവര്‍ഷ ദൈവശാസ്ത്രം പഠിക്കുകയാണ് ബ്രദര്‍ ജെറി. ജെബി സഹോദരനാണ്.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്