മൂന്ന് വയസുകാരന്‍ 80 വയസുകാരനെ രക്ഷപെടുത്തി
Thursday, July 17, 2014 9:08 AM IST
ടെന്നസി: മൂന്ന് വയസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ 80 വയസുകാരന്റെ ജീവന്‍ രക്ഷപ്പെടുത്തി. അമേരിക്കയില്‍ കടുത്ത വേനല്‍ക്കാലം ആരംഭിച്ചതോടെ കാറില്‍ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്ന നിരവധി കുരുന്നുകള്‍ സൂര്യതാപമേറ്റു മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുമ്പോള്‍ കാറിനകത്ത് അകപ്പെട്ടു ജീവന്‍ അപകടത്തിലായ ഹൃദ്രോഗിയായ എണ്‍പതുകാരനെ മൂന്ന് വയസുകാരന്‍ രക്ഷപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ചര്‍ച്ചിലെ പാര്‍ക്കിംഗ് ലോട്ടില്‍ ജൂലൈ 13 ന് (ഞായര്‍) കാര്‍ പാര്‍ക്ക് ചെയ്ത് ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തുറക്കാനായില്ല. കാറിനകത്ത് അകപ്പെട്ട 80 വയസുകാരന്‍ ബോബ് കിംഗിന് കാറിനകത്ത് വര്‍ധിച്ചുവരുന്ന ചൂട് താങ്ങാനാവുമായിരുന്നില്ല. അതുവഴി നടന്നുവന്ന മൂന്ന് വയസുകാരന്‍ കാറിനകത്തിരിക്കുന്ന ബോബ് കിംഗിനെ ശ്രദ്ധിച്ചു. അപകടം മനസിലാക്കിയ കുട്ടി ഓടി ചെന്ന് പാസ്റ്ററിനോട് വിവരം അറിയിച്ചു. കൃത്യമായി കാര്യങ്ങള്‍ അറിയിക്കാനായില്ലെങ്കിലും എന്തോ അപകടം മനസിലാക്കിയ പാസ്റ്റര്‍ ഓടിവരുമ്പോഴേക്കും കാറിനകത്തിരുന്നു ശ്വസിക്കുവാന്‍ പാടുപെടുന്ന ബോബിനെ രക്ഷപ്പെടുത്തി. അവിടെ കൂടിയിരുന്നവര്‍ മൂന്ന് വയസുകാരന്റെ പ്രവര്‍ത്തിയെ മുക്തകണ്ഠം പ്രശംസിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍