ലൌലി സൈമണ്‍ ദേശീയ നഴ്സിംഗ് കൌണ്‍സില്‍ അംഗം
Wednesday, July 16, 2014 7:20 AM IST
ഹൂസ്റണ്‍: നാഷണല്‍ കൌണ്‍സില്‍ ഓഫ് സ്റേറ്റ് ബോര്‍ഡ്് ഓഫ് നഴ്സിംഗിന്റെ (എന്‍സിഎസ്ബിഎന്‍) ആര്‍എന്‍ സ്ട്രാറ്റജിക് ജോബ് അനാലിസിസ് പാനലിലേക്ക് ലൌലി സൈമണ്‍ എള്ളങ്കയില്‍ തെരമെടുക്കപ്പെട്ടു. ആതുരസേവന രംഗത്തെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ലൌലിയെ പാനലിലേക്ക് തെരഞ്ഞെടുത്തത്. ജൂലൈ 21-ന് ആരംഭിക്കുന്ന പാനല്‍ സെഷനുകള്‍ 23നാണ് സമാപിക്കുക.

രജിസ്ട്രേഡ് നഴ്സുമാരുടെ നിലവിലെയും ഭാവി ദിനങ്ങളിലെയും തൊഴിലവസരങ്ങളെപ്പറ്റി പാനലില്‍ ചര്‍ച്ചകള്‍ നടക്കും. എന്‍ക്ളെക്സിന്റെ വികസനത്തിനും കാലികമായ പരിഷ്കാരങ്ങള്‍ക്കും പിന്തുണ നല്‍കുകയെന്നതാണ് പാനല്‍ സെഷനുകളിലൂടെ ലക്ഷ്യമിടുന്നത്. എന്‍സിഎസ്ബിഎന്നിന്റെ ഷിക്കാഗോയിലുള്ള ഓഫീസിലാണ് മീറ്റിംഗ്.

ഓണര്‍ സൊസൈറ്റി ഓഫ് നഴ്സിംഗ്, സിഗ്മ തീറ്റ താവു ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി നഴ്സിംഗ് സംഘടനകളുടെ സജീവ പ്രവര്‍ത്തകയാണ് ലൌലി സൈമണ്‍. നഴ്സിംഗ് അഡ്മിനിസ്ട്രേഷനില്‍ മാസ്റേഴ്സ് ബിരുദം നേടിയ ലൌലി, സുമ കം ലോഡിന്റെ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്. നഴ്സിംഗ് മേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിന് 2013-14 വര്‍ഷങ്ങളില്‍ ഹൂസ്റണ്‍ ക്രോണിക്കിളിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഹൂസ്റണിലെ മൈക്കിള്‍ ഇ ദെബെക്കി മെഡിക്കല്‍ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.

ഭര്‍ത്താവ്: സൈമണ്‍ ജോസഫ് എള്ളങ്കയില്‍. മക്കള്‍: സന്ദീപ്, സോണിയ.

റിപ്പോര്‍ട്ട്: ജോര്‍ജ് എം. കാക്കനാട്ട്