പിഎസ്എ പ്രവചന മത്സരം: ജേതാക്കളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു
Wednesday, July 16, 2014 7:19 AM IST
റിയാദ്: പ്രവാസി സ്റാഫ് അസോസിയേഷന്‍ നടത്തിയ ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ജോതാക്കളായ ജര്‍മനിയുടെ പേര്‍ പത്തിലധികം പേര്‍ പ്രവചിച്ചതിനെത്തുടര്‍ന്നാണ് നറുക്കെടുത്തത്.

ഒന്നാം സമ്മാനം നേടിയ ഷറഫുദ്ദീന്‍ പുളിക്കലിന് പിഎസ്എ മുഖ്യരക്ഷാധികാരി മാനു കെ. സക്കീര്‍ ഉപഹാരം കൈമാറി. പിഎസ്എ പ്രസിഡന്റ് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചുങ്കത്തറ സ്വാഗതവും അന്‍വര്‍ കളത്തിങ്ങല്‍ നന്ദിയും പറഞ്ഞു. ലത്തീഫ് മമ്പാട്, ബഷീര്‍ അത്താണിക്കല്‍ എന്നിവര്‍ ജേതാവിനെ അനുമോദിച്ച് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍